ADVERTISEMENT

ലഹോർ/ദുബായ് ∙ പാക്കിസ്ഥാൻ മുൻ പ്രസിഡന്റും പട്ടാള മേധാവിയും ആയ ജനറൽ പർവേസ് മുഷറഫ് (78) അതീവ ഗുരുതരനിലയിൽ. അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നതെന്നാണ് സൂചന. ഇതിനിടെ അന്തരിച്ചതായി അഭ്യൂഹം പരന്നെങ്കിലും മകൻ ബിലാലിനോട് അടുത്ത വൃത്തങ്ങൾ നിഷേധിച്ചു. രോഗബാധിതനായ മുഷറഫ് ദുബായിലെ ആശുപത്രിയിൽ ചികിത്സയിലാണെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി.  

മുഷറഫ് മേധാവിയായിരിക്കെയാണ് 1999 ജൂലൈയിൽ പാക്ക് സൈന്യം കാർഗിലിൽ കയ്യേറ്റം നടത്തിയത്. 1999 ഒക്‌ടോബറിൽ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പുറത്താക്കി അധികാരം പിടിച്ചെടുത്തു. 2001 ൽ പാക്കിസ്ഥാൻ പ്രസിഡന്റായി. 2008 ൽ ഇംപീച്മെന്റ് നടപടികൾ ഒഴിവാക്കാനായി സ്ഥാനമൊഴിഞ്ഞു. 

പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ വധത്തിന്റെ ഉത്തരവാദിത്തവും രാജ്യദ്രോഹക്കുറ്റങ്ങളും ഉൾപ്പടെ നിരവധി കേസുകൾ നേരിടുന്ന മുഷറഫ്, നാഡീവ്യൂഹത്തെ തളർത്തുന്ന അപൂർവ രോഗം ബാധിച്ചതോടെയാണ് ദുബായിൽ ചികിത്സ തേടിയത്. 

English Summary: Pervez Musharraf critical

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com