ADVERTISEMENT

ഇസ്‌ലാമാബാദ് ∙ ഭീകരസംഘടനയായ തെഹ്‌രികെ താലിബാൻ പാക്കിസ്ഥാൻ (ടിടിപി) മുതിർന്ന നേതാവ് ഒമർ ഖാലിദ് ഖൊറസാനിയും 3 കൂട്ടാളികളും കിഴക്കൻ അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. ഇവർ സഞ്ചരിച്ച വാഹനം കുഴിബോംബ് സ്ഫോടനത്തിൽ തകർന്നെന്നാണു റിപ്പോർട്ട്.

അബ്ദുൽ വാലി മുഹമ്മദ്, മുഫ്തി ഹസൻ, ഹാഫിസ് ദൗലത്ത് ഖാൻ എന്നിവരാണു കൊല്ലപ്പെട്ട മറ്റു ഭീകരർ. സംഘടനയുടെ ഇന്റലിജൻസ് വിഭാഗം മേധാവി അബ്ദുൽ റാഷിദും അഫ്ഗാനിൽ കുനാർ പ്രവിശ്യയിലുണ്ടായ കുഴിബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.

നിരോധിത സംഘടനയായ ടിടിപിയും പാക്ക് സർക്കാരും തമ്മിൽ സമാധാനചർച്ചകൾ നടന്നുവരുന്നതിനിടെയാണ് ദുരൂഹസാഹചര്യത്തിൽ ഭീകരസംഘടനയുടെ നേതാക്കൾ കൊല്ലപ്പെട്ടത്. സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ആരുമേറ്റിട്ടില്ല.

blast-pics
ഖൊറസാനി കൊല്ലപ്പെട്ട സ്ഫോടനത്തിൽ കത്തിയമരുന്ന കാർ. ചിത്രം കടപ്പാട് – ട്വിറ്റർ @khorasandiary

English Summary: Top three Pakistan Taliban leaders  including Omar Khalid Khorasani killed in Afghanistan roadside attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com