ADVERTISEMENT

ന്യൂയോർക്ക് ∙ വസ്തു ഇടപാടുമായി ബന്ധപ്പെട്ട ക്രമക്കേടുകളിലെ അന്വേഷണത്തിന്റെ ഭാഗമായി ന്യൂയോർക്ക് സ്റ്റേറ്റ് അറ്റോർണി ജനറൽ ലെറ്റീഷ്യ ജയിംസ് തന്റെ കുടുംബത്തിന്റെ വ്യാപാര രീതികളെക്കുറിച്ച് ചോദിച്ചെന്നും താൻ ഉത്തരമൊന്നും നൽകിയില്ലെന്നും മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.

യുഎസ് ഭരണഘടനയിലെ അഞ്ചാം വകുപ്പ് ഓരോ പൗരനും നൽകുന്ന വ്യക്തി സ്വാതന്ത്ര്യ അവകാശം അനുസരിച്ചാണ് ഉത്തരം പറയാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ട്രംപ് ഓർഗനൈസേഷന്റെ വസ്തു ഇടപാട് സംബന്ധിച്ച കേസിൽ ട്രംപിന്റെ പ്രായപൂർത്തിയായ മക്കൾ ഡോണൾഡ് ട്രംപ് ജൂനിയറും ഇവാങ്കയും അന്വേഷണം നേരിടുന്നുണ്ട്. അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നാണ് ട്രംപിന്റെ വാദം. ഫ്ലോറിഡയിലെ പാംബീച്ചിൽ ട്രംപിന്റെ മറലാഗോ റിസോർട്ടിൽ എഫ്ബിഐ റെയ്ഡ് നടത്തിയിരുന്നു.

English Summary: Donald Trump refuses to answer questions in New York investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com