ADVERTISEMENT

യെരവാൻ (അർമീനിയ) ∙ അർധരാത്രിയിൽ അതിർത്തി കടന്നെത്തി മിന്നലാക്രമണം നടത്തിയ അസർബൈജാൻ പട്ടാളം 49 സൈനികരെ വധിച്ചതായി അർമീനിയയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതിനെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ അതിർത്തിയൽ പലയിടത്തും ഏറ്റുമുട്ടി. സംഘർഷത്തിന്റെ പേരിൽ ഇരുരാജ്യങ്ങളും പരസ്പരം കുറ്റാരോപണം നടത്തി. റഷ്യയുടെ ഒത്തുതീർപ്പു ശ്രമങ്ങൾ ഫലം കണ്ടില്ല.

ഷെല്ലാക്രമണത്തിൽ ജനവാസകേന്ദ്രങ്ങളിലും നാശമുണ്ടായതായി അർമീനിയ അറിയിച്ചു. നഗോർണോ–കാരബാക്ക് പ്രദേശത്തിനായി ബദ്ധവൈരികളായ ഇരുരാജ്യങ്ങളും 2020 ൽ ആറാഴ്ച യുദ്ധം ചെയ്തിരുന്നു. അതിർത്തിയിൽ സമാധാനപാലനത്തിനായി റഷ്യ 2000 സൈനികരെ നിയോഗിച്ചിട്ടും ഇടയ്ക്കിടെ സംഘർഷം സാധാരണമാണ്. 

English Summary: Armenia says 49 soldiers killed in attacks by Azerbaijan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com