ADVERTISEMENT

മോസ്കോ ∙ പ്രസിഡന്റിന്റെ കാലാവധി അഞ്ചിൽ നിന്ന് 7 വർഷമാക്കുന്ന ഭരണഘടനാഭേദഗതി കസഖ്‌സ്ഥാനിൽ നിലവിൽവന്നു. രാജ്യതലസ്ഥാനത്തിന്റെ ‘നൂർ സുൽത്താൻ’ എന്ന നിലവിലെ പേരു മാറ്റി പഴയ പേരായ അസ്താന പുനഃസ്ഥാപിക്കുകയും ചെയ്തു. രാഷ്ട്രീയ, സാമ്പത്തിക രംഗത്തെ പരിഷ്കരണ നടപടികളുടെ ഭാഗമായാണിത്. ഉത്തരവിൽ പ്രസിഡന്റ് കാസിം ജോമാർത് ടോകയേവ് ഒപ്പുവച്ചു.

സോവിയറ്റ് യൂണിയനു കീഴിൽ കസഖ്സ്ഥാന്റെ ഭരണത്തലവനായിരുന്ന നൂർ സുൽത്താൻ നാസർബയേവാണു 1991 ൽ സ്വാതന്ത്ര്യം ലഭിച്ചശേഷവും 3 പതിറ്റാണ്ടോളം പ്രസിഡന്റായിത്തുടർന്നത്. 2019 ൽ നാസർബയേവ് പ്രസിഡന്റ് പദമൊഴിഞ്ഞപ്പോൾ ആദരസൂചകമായാണു അസ്താനയുടെ പേരു നൂർ സുൽത്താൻ എന്നാക്കിയത്. 

English Summary: Kazakhstan renames capital as Astana

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com