യുഎസും താലിബാനും തടവുകാരെ കൈമാറി

Mark Freichs, Bashir Noorzai
മാർക് ഫ്രെറിക്സ്, ബഷീർ നൂർസായ്
SHARE

ഇസ്‌ലാമാബാദ് ∙ 2 വർഷമായി താലിബാന്റെ തടവിലായിരുന്ന അമേരിക്കൻ എൻജിനീയറെ മോചിപ്പിച്ചു. യുഎസ് തടവിലാക്കിയിരുന്ന താലിബാൻ അംഗത്തെ മോചിപ്പിച്ചതിനു പകരമാണിത്. 

അഫ്ഗാനിലെ ലഹരിമരുന്നു സംഘത്തലവനും താലിബാൻ അംഗവുമായ ബഷീർ നൂർസായ് 17 വർഷം യുഎസിന്റെ തടവിലായിരുന്നുവെന്നാണു റിപ്പോർട്ട്. യുഎസ് തടവറയായ ഗ്വാണ്ടനാമോയിലായിരുന്നു ഇയാളെന്നാണു താലിബാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി അറിയിച്ചത്. കാബൂളിൽ മുത്തഖി നടത്തിയ വാർത്താസമ്മേളനത്തിൽ നൂർസായിയും പങ്കെടുത്തു. 

യുഎസ് കരാറുകാരനും മുൻ നാവികസേനാംഗവുമായ മാർക് ഫ്രെറിക്സിനെ 2020 ജനുവരി 31 നാണ് അഫ്ഗാനിസ്ഥാനിൽ തട്ടിക്കൊണ്ടുപോയത്. തന്നെ മോചിപ്പിക്കാൻ ഇടപെടണമെന്ന് യുഎസ് സർക്കാരിനോട് ഫ്രെറിക്സ് അഭ്യർഥിക്കുന്ന വിഡിയോ ഈ വർഷാദ്യം താലിബാൻ പുറത്തുവിട്ടിരുന്നു. ഇദ്ദേഹത്തെ മോചിപ്പിച്ചതായി കുടുംബാംഗങ്ങൾ സ്ഥിരീകരിച്ചെങ്കിലും യുഎസ് സർക്കാർ പ്രതികരിച്ചിട്ടില്ല. അഫ്ഗാൻ വിടുന്ന സമയത്ത് ഫ്രെറിക്സിനെ മോചിപ്പിക്കാൻ യുഎസ് നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. നൂർസായി കാബൂളിൽ വിമാനമിറങ്ങുന്ന വിഡിയോയും താലിബാൻ പുറത്തുവിട്ടു. 

English Summary: US and Taliban exchange prisoners

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA