റഷ്യയിൽ വവ്വാലുകളിൽ മറ്റൊരുതരം കൊറോണ വൈറസ്; മനുഷ്യരെ ബാധിക്കാൻ ശേഷി

bat
SHARE

വാഷിങ്ടൻ ∙ കോവിഡിനു കാരണമാകുന്ന സാർസ് കോവ് 2 ഉൾപ്പെടുന്ന സാർബികോവൈറസ് ഉപകുടുംബത്തിൽപ്പെട്ട പുതിയ തരം കൊറോണ വൈറസിനെ റഷ്യയിലെ വവ്വാലുകളിൽ വാഷിങ്ടൻ സ്റ്റേറ്റ് സർവകലാശാലാ ശാസ്ത്രജ്​ഞർ കണ്ടെത്തി. ഖോസ്റ്റ–2 എന്നു പേരിട്ടിരിക്കുന്ന ഈ വൈറസിനെതിരെ നിലവിലെ വാക്സീനുകൾ ഫലപ്രദമല്ല. സ്പൈക് പ്രോട്ടീനുകളുപയോഗിച്ചാണ് ഇവ മനുഷ്യകോശങ്ങളിലേക്ക് കടന്നുകയറുക. ഖോസ്റ്റ–1 എന്ന പേരിൽ മറ്റൊരു വകഭേദവും കണ്ടെത്തി; ഇവ മനുഷ്യർക്ക് അത്ര അപകടകാരിയല്ല. 

സാർസ് കോവ് 2 വൈറസ് ഖോസ്റ്റ 2 പോലുള്ള വൈറസുകളുമായി ചേർന്നു പ്രവർത്തിച്ച് അപകടകാരികളായ വകഭേദങ്ങൾക്കു വഴിവയ്ക്കാനുള്ള സാധ്യതയും പഠനം ചൂണ്ടിക്കാട്ടുന്നു.

English Summary: Corona virus found in bats in Russia

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}