നികുതിവെട്ടിപ്പ്: ഷക്കീറയെ വിചാരണ ചെയ്യും

shakira-5
ഷക്കീറ
SHARE

ബാർസിലോന ∙ നികുതി തട്ടിപ്പുകേസിൽ കൊളംബിയൻ പോപ് ഗായിക ഷക്കീറയെ (45) വിചാരണ ചെയ്യാൻ സ്പെയിനിലെ കോടതി അനുമതി നൽകി. വിചാരണത്തീയതി തീരുമാനിച്ചിട്ടില്ല. 

2012– 14 ൽ ഷക്കീറ നേടിയ വരുമാനത്തിന് 1.45 കോടി യൂറോ (ഏകദേശം 113 കോടി രൂപ) നികുതി അടച്ചില്ലെന്നാണു കേസ്. നികുതി വെട്ടിപ്പു നടത്തിയതായി കണ്ടെത്തിയാൽ 8 വർഷം തടവും പിഴയുമാണ് പ്രോസിക്യൂട്ടർമാർ ആവശ്യപ്പെടുന്നത്. 

എന്നാൽ, ആരോപണം ഷക്കീറ നിഷേധിച്ചു. അടയ്ക്കാനുള്ള തുകയ്ക്കു പുറമേ പലിശയായി 2.8 ദശലക്ഷം ഡോളർ അടച്ചതായി അവരുടെ അഭിഭാഷകൻ പറഞ്ഞു.

English Summary: Pop star Shakira ordered to face trial over tax fraud in Spain

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}