ADVERTISEMENT

സ്റ്റോക്കോം ∙ ഇന്നലെ പ്രഖ്യാപിച്ച രസതന്ത്ര നൊബേൽ പുരസ്കാര ജേതാക്കളിലൊരാളായ കാൾ ബാരി ഷാർപ്‌ലസിന് ഈ ബഹുമതി ലഭിക്കുന്നത് ഇതു രണ്ടാം തവണ. 2001 ലാണ് ഇതിനു മുൻപ് അദ്ദേഹത്തിനു പുരസ്കാരം ലഭിച്ചത്. നൊബേലിന്റെ ചരിത്രത്തിൽ മുൻപ് 4 വ്യക്തികളും 2 സംഘടനകളും ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. 

ഷാർപ്‌ലസിനൊപ്പം കാരലിൻ ബെർടോസി, മോർട്ടൻ മെൽഡൽ എന്നിവർക്കും രസതന്ത്ര നൊബേൽ ലഭിച്ചു. തന്മാത്രകൾ കൂടിച്ചേർന്നു സങ്കീർണമായ രാസസംയുക്തങ്ങൾക്കു രൂപം നൽകുന്ന ക്ലിക്, ബയോ ഓർത്തോഗണൽ രസതന്ത്ര ശാഖ വികസിപ്പിച്ചതിനാണ് ഈ ഗവേഷകർ പുരസ്കാരം കരസ്ഥമാക്കിയത്. ചൊവ്വാഴ്ച പ്രഖ്യാപിച്ച ഭൗതികശാസ്ത്ര നൊബേൽ അലെയ്ൻ ആസ്പെക്ട്, ജോൺ ക്ലോസർ, ആന്റൺ സൈലിഞ്ജർ എന്നിവർക്കു ലഭിച്ചു. ഭാവിയിൽ കംപ്യൂട്ടിങ്, ആശയവിനിമയ സാങ്കേതികവിദ്യകളിൽ സ്ഫോടനാത്മകമായ മാറ്റം കൊണ്ടുവരാൻ ശേഷിയുള്ള ക്വാണ്ടം എൻറ്റാംഗിൾമെന്റ് എന്ന പ്രതിഭാസം സംബന്ധിച്ച പരീക്ഷണങ്ങൾക്കാണ് ഇവർ പുരസ്കാരം നേ‌ടിയത്. സാഹിത്യ നൊബേൽ ഇന്നും സമാധാനത്തിന്റേത് നാളെയും പ്രഖ്യാപിക്കും.

നൊബേൽ പുരസ്കാരം രണ്ടുവട്ടം നേടിയവർ

വ്യക്തികൾ

1) മേരി ക്യൂറി

∙ഭൗതികശാസ്ത്രം:  1903

∙രസതന്ത്രം: 1911

2) ലിനസ് പോളിങ്

∙രസതന്ത്രം: 1954

∙സമാധാനം: 1962

3) ജോൺ ബാർദീൻ

∙ഭൗതിക ശാസ്ത്രം: 

1956, 1972

4) ഫെഡറിക് സാങ്ങർ

∙രസതന്ത്രം: 1958, 1980 

5) കാൾ ബാരി ഷാർപ്‍ലസ് 

∙രസതന്ത്രം: 2001, 2022

സംഘടനകൾ

1) റെഡ് ക്രോസ്

∙സമാധാനം: 1917, 1944, 1963

2) യുഎൻഎച്ച്സിആർ

∙സമാധാനം: 1954, 1981 

English Summary: Nobel Prize for Chemistry and Physics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com