ADVERTISEMENT

റോം ∙ ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ബ്രദേഴ്സ് ഓഫ് ഇറ്റലി പാർട്ടി നേതാവ് ജോർജ മെലോനി (45) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രണ്ടാം ലോകയുദ്ധത്തിനു ശേഷം ഇറ്റലിയിൽ ഭരണത്തിലെത്തുന്ന ആദ്യ വലതുപക്ഷ സർക്കാരിനെ മെലോനി നയിക്കും. 

പ്രസിഡന്റിന്റെ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ മെലോനിയോടൊപ്പം 24 അംഗ മന്ത്രിസഭയും ചുമതലയേറ്റു. മന്ത്രിമാരിൽ 6 പേർ വനിതകളാണ്. 5 പേർ ഒരു പാർട്ടിയെയും പ്രതിനിധീകരിക്കാത്ത സാങ്കേതിക വിദഗ്ധരും. 

കഴിഞ്ഞമാസം നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ മെലോനിയുടെ ബ്രദേഴ്സ് ഓഫ് ഇറ്റലിയുടെ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷസഖ്യം 26 ശതമാനത്തിലേറെ വോട്ട് നേടിയാണു വിജയിച്ചത്. ഈ നൂറ്റാണ്ടിലെ 22 വർഷത്തിനിടെ ഇറ്റലിയിൽ അധികാരത്തിലെത്തുന്ന പന്ത്രണ്ടാമത്തെ പ്രധാനമന്ത്രിയാണ് മെലോനി. മാരിയോ ദ്രാഗിയെയാണ് അധികാരമൊഴിഞ്ഞത്. 

English Summary: Giorgia Meloni sworn in as Italian prime minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com