ADVERTISEMENT

ലണ്ടൻ ∙ മരണത്തിലേക്ക് പോരാടി മറഞ്ഞ ‘ബ്ലാക്ക് പാന്തർ’ ചാഡ്‌വിക് ബോസ്‌മാനുള്ള സ്നേഹഗീതമായി റിയാനയുടെ ‘ലിഫ്റ്റ് മി അപ്’. 6 വർഷത്തിനു ശേഷമാണ് പോപ് താരം സോളോ ചെയ്യുന്നത്. 

2018ലെ മാർവൽ ചിത്രം ബ്ലാക്ക് പാന്തറിന്റെ തുടർച്ചയായി ഉടൻ പുറത്തിറങ്ങുന്ന ബ്ലാക്ക് പാന്തർ: വകാൻഡ ഫോറെവർ സൗണ്ട്ട്രാക്കിൽ ‘ലിഫ്റ്റ് മി അപ്’ കേൾക്കാം. 2018ലെ സൂപ്പർഹിറ്റ് പടമായ ബ്ലാക്ക് പാന്തറിൽ കിങ് ടിചാലയായി വേഷമിട്ടു ഹൃദയം കവർന്ന    ചാഡ്‌വിക് ബോസ്മാൻ 2020ൽ 43–ാം വയസ്സിൽ അർബുദത്തിനു കീഴടങ്ങുകയായിരുന്നു. 

അർബുദരോഗിയാണെന്ന വിവരം 4 വർഷം രഹസ്യമായി സൂക്ഷിച്ച താരത്തിന്റെ മരണം എല്ലാവരെയും ഞെട്ടിച്ചു. ചാഡ്‌വിക്കിന്റെ ഓർമകളിൽ വികാരതീവ്രവും ദുഃഖസാന്ദ്രവുമാണ് റിയാനയുടെ പാട്ട്.

English Summary: Rihanna releases Lift Me Up from Black Panther: Wakanda Forever

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com