ADVERTISEMENT

സാൻഫ്രാൻസിസ്കോ ∙ യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയുടെ വീട്ടിൽ കടന്നുകയറിയയാളുടെ ആക്രമണത്തിൽ ഭർത്താവ് പോൾ പെലോസിക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്നലെ പുലർച്ചെയാണു സാൻഫ്രാൻസിസ്കോയിലുള്ള വീട്ടിൽ അക്രമി നുഴ​ഞ്ഞു കയറിയത്. പരുക്കേറ്റ പോൾ പെലോസി (82) ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമിയെ പിടികൂടി.

ഡെമോക്രാറ്റിക് പാർട്ടിയുടെ മുതിർന്ന നേതാവായ നാൻസി പെലോസി (82) സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നില്ല. യുഎസ് കോൺഗ്രസിലേക്ക് നവംബർ 8നു നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായ അവർ പ്രചാരണത്തിരക്കിലാണ്. റിയൽ എസ്റ്റേറ്റ് കമ്പനി ഉടമയാണ് പോൾ പെലോസി. മദ്യപിച്ചു കാറോടിച്ച് അപകടമുണ്ടാക്കിയതിന് കഴിഞ്ഞ മേയിൽ കേസിൽപ്പെട്ടിരുന്നു.

English Summary: US speaker Nancy Pelosi husband Paul Pelosi violently assaulted

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com