ADVERTISEMENT

മൊഗാദിഷു ‌∙ കിഴക്കൻ ആഫ്രിക്കൻ രാജ്യമായ സൊമാലിയയിൽ കാർബോംബ് സ്ഫോടനങ്ങളിൽ മരിച്ചവരുടെ എണ്ണം 100 കവി‍‍‍ഞ്ഞു. 300 പേർക്കു പരുക്കേറ്റു. 

മൊഗാദിഷു നഗരത്തിലെ വിദ്യാഭ്യാസ മന്ത്രാലയ വളപ്പിൽ ശനിയാഴ്ച പകൽ 2നു നടന്ന ആദ്യ സ്ഫോടനത്തിൽ പരുക്കേറ്റവരെ ആശുപത്രിയിലാക്കാൻ ആംബുലൻസുകൾ എത്തിയപ്പോഴായിരുന്നു രണ്ടാമത്തെ സ്ഫോടനം. അൽ ഖായിദ ബന്ധമുള്ള അൽ ഷബാബ് ഭീകരരാണു സ്ഫോടനത്തിനു പിന്നിലെന്നു പ്രസിഡന്റ് പ്രസിഡന്റ് ഹസൻ ഷെയ്ഖ് മഹ്മൂദ് പറഞ്ഞു.

2017 ഒക്ടോബറിൽ അഞ്ഞൂറിലേറെ പേർ കൊല്ലപ്പെട്ട ട്രക്ക് ബോംബ് സ്ഫോടനത്തിനുശേഷം അൽ ഷബാബ് നടത്തുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്.

 

English Summary: Terrorist attack in Somalia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com