ADVERTISEMENT

ലൊസാഞ്ചലസ് ∙ ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്സ് ഉപയോഗിച്ചിരുന്ന ചെരിപ്പിന് ലേലത്തിൽ ലഭിച്ചത് 2.20 ലക്ഷം ഡോളർ (ഏകദേശം 1.77 കോടി രൂപ). എഴുപതുകളുടെ മധ്യത്തിൽ ജോബ്സ് പതിവായി  ഉപയോഗിച്ച, ജർമൻ ഷൂ നിർമാതാക്കളായ ബിർകെൻസ്റ്റോക്സിന്റെ ബ്രൗൺ നിറത്തിലുള്ള ചെരിപ്പിലാണ് ജൂലിയൻസ് ഓക്​ഷൻസ് സംഘടിപ്പിച്ച ലേലത്തിൽ റെക്കോർഡ് വില പതിഞ്ഞത്.

കോർക്കും ചണവും ചേർന്നു നി‍ർമിച്ച ചെരിപ്പിൽ സ്റ്റീവ് ജോബ്സിന്റെ പാദമുദ്ര പ്രകടമായിരുന്നു. ലേലക്കാർ പ്രതീക്ഷിച്ച വില 60,000 – 80,000 ഡോളർ ആയിരുന്നു. എന്നാൽ, അജ്ഞാതനായ ലേലക്കാരൻ 1.77 കോടി മുടക്കി ചെരിപ്പും അതോടൊപ്പം തയാറാക്കിയ സവിശേഷ എൻഎഫ്ടിയും (നോൺ ഫൻജിബിൾ ടോക്കൺ) സ്വന്തമാക്കി. 

ജോബ്സും സ്റ്റീവ് വോസ്നിയാക്കും ചേർന്ന് 1976ലാണ് കലിഫോർണിയയിലെ ലൊസ് ആൾട്ടോസിൽ ആപ്പിൾ സ്ഥാപിച്ചത്. അർബുദ ബാധയെത്തുടർന്ന് 2011ൽ ആയിരുന്നു ജോബ്സിന്റെ മരണം.

English Summary: Steve Jobs sandals sold in auction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com