ADVERTISEMENT

ഡകാർ ∙ ഇക്വറ്റോറിയൽ ഗിനിയിൽ ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് തിയദൊറോ ഒബിയാങ് (80) തന്നെ ജയിക്കുമെന്ന് അനുമാനം. കഴിഞ്ഞ 43 വർഷമായി അധികാരത്തിലിരുന്ന് പ്രസിഡന്റ് ഭരണകാലത്തിൽ ലോക റെക്കോർഡ് സ്വന്തമാക്കിയ ഒബിയാങ്ങിനെ തറ പറ്റിക്കാൻ തക്ക ശക്തരായ എതിർ സ്ഥാനാർഥികൾ രംഗത്തില്ല. എണ്ണസമ്പത്തുള്ള പശ്ചിമാഫ്രിക്കൻ രാജ്യമാണ് ഇക്വറ്റോറിയൽ ഗിനി.

കഴിഞ്ഞ സെപ്റ്റംബറിൽ വധശിക്ഷ നിരോധിച്ച് യുഎന്നിന്റെ പ്രശംസ നേടിയെങ്കിലും തിയദൊറോ ഒബിയാങ്ങിന്റെ ഭരണം മനുഷ്യാവകാശലംഘനങ്ങൾ‌ക്കും അഭിപ്രായസ്വാതന്ത്ര്യ വിലക്കിനും കുപ്രസിദ്ധമാണ്. പട്ടാള അട്ടിമറിയെ തുടർന്ന് 1979ലാണ് ഒബിയാങ് അധികാരം പിടിച്ചത്. വൈസ് പ്രസിഡന്റായ മകൻ തിയദൊറോ തിയദൊറിൻ എൻഗുമ ഒബിയാങ് യുഎസിലും യൂറോപ്പിലും ആഡംബര ജീവിതം നയിച്ചു വിവാദം സൃഷ്ടിച്ചിരുന്നു. പോപ്പ് ഇതിഹാസം മൈക്കൽ ജാക്സന്റെ ശേഖരത്തിലെ സ്ഫടികം പൊതിഞ്ഞ കയ്യുറയുൾപ്പെടെ അപൂർവവസ്തുക്കൾ ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

 

English summary: Elections in Equatorial Guinea; Obiang to further extend his 43-year rule

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com