ADVERTISEMENT

അബുദാബി ∙ ഒറ്റപ്പേരുകാർക്ക് ഇനി മുതൽ യുഎഇ വീസ നൽകില്ല. പാസ്പോർട്ടിൽ ഗിവൺ നെയിമും സർ നെയിമും നിർബന്ധം. നിലവിൽ ഒറ്റപ്പേരുകാരായ റസിഡന്റ് വീസക്കാർക്കു നിയമം ബാധകമല്ല. എന്നാൽ, പാസ്പോർട്ട് പുതുക്കുമ്പോൾ ഇവരും പേരു വിപുലീകരിക്കണം. രാജ്യാന്തര പാസ്പോർട്ട് നിയമപ്രകാരം ഗിവൺ നെയിം, സർ നെയിം എന്നിവ വേണമെന്നുണ്ടെങ്കിലും കർശനമായി നടപ്പാക്കിയിരുന്നില്ല. 

ഉദാഹരണത്തിന് പാസ്പോർട്ടിലെ പേര് പ്രവീൺ എന്ന ഒറ്റപ്പേരു മാത്രമാണെങ്കിൽ വീസ കിട്ടില്ല. പ്രവീൺകുമാർ എന്ന പേരിലെ പ്രവീൺ ഗിവൺ നെയിമും കുമാർ സർ നെയിം ആക്കുകയോ പ്രവീൺ കുമാർ എന്നു രണ്ടായി രേഖപ്പെടുത്തുകയോ ചെയ്യണം.

English Summary: UAE not to give visa to single name holders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com