ഇസ്രയേൽ വെടിവയ്പ്: സഹോദരങ്ങൾ അടക്കം 3 പലസ്തീൻകാർ മരിച്ചു

palestine
ഫയൽ ചിത്രം
SHARE

ജറുസലം ∙ അധിനിവേശ വെസ്റ്റ്ബാങ്കിൽ രണ്ടിടത്ത് ഇസ്രയേൽ നടത്തിയ വെടിവയ്പിൽ 3 പലസ്തീൻകാർ കൊല്ലപ്പെട്ടു. വടക്കൻ നഗരമായ ഹെബ്രോണിൽ ഇസ്രയേൽ സൈന്യവും നാട്ടുകാരും തമ്മിലാണ് സംഘർഷം ഉണ്ടായത്. മുഫിദ് ഖാലിൽ (44), സഹോദരന്മാരായ ജവാദ് (22), ദാഫ് റിമാവി (21) എന്നിവരാണ് കൊല്ലപ്പെട്ടത്. 9 പേർ വെടിയേറ്റ് പരുക്കുകളോടെ ആശുപത്രിയിലാണ്. അതേസമയം, സൈനിക വാഹനങ്ങൾക്ക് നേരെ പെട്രോൾ ബോംബ് ആക്രമണം നടന്നതായി ഇസ്രയേൽ ആരോപിച്ചു.

English Summary: Palestinians say 3 people killed by Israeli fire in West Bank

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ ശവത്തിൽ ചവിട്ടിയിട്ട് നീ സീരിയസ് റോൾ ചെയ്താൽ മതി

MORE VIDEOS