ADVERTISEMENT

ന്യൂയോർക്ക് ∙ ശീതക്കൊടുങ്കാറ്റും മഞ്ഞുവീഴ്ചയും യുഎസ്, ജപ്പാൻ, കാനഡ എന്നിവിടങ്ങളിൽ ജനജീവിതം പ്രതിസന്ധിയിലാക്കി. യുഎസിൽ 45 വർഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ ശീതക്കാറ്റിൽ 48 പേർ മരിച്ചു. ജപ്പാനിൽ അതിശൈത്യം 17 പേരുടെ ജീവൻ കവർന്നു.

വരും ദിവസങ്ങളിൽ സ്ഥിതി രൂക്ഷമാകുമെന്നാണു മുന്നറിയിപ്പ്. യുഎസിൽ ഒട്ടേറെ പേർ വീടുകളിൽ കുടുങ്ങിയിട്ടുണ്ടെന്നാണു കരുതുന്നത്. ആയിരക്കണക്കിനു വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വൈദ്യുതി മുടങ്ങിയതും പ്രതിസന്ധിയുടെ ആഴം വർധിപ്പിച്ചു.

Winter Storm In US Photo by SCOTT OLSON / GETTY IMAGES NORTH AMERICA / Getty Images via AFP
കഴിഞ്ഞദിവസം ഷിക്കാഗോയിലെ തെരുവിൽ മഞ്ഞുനീക്കം ചെയ്യുന്നതിനു സമീപത്തു കൂടെ നടക്കുന്നവർ. Photo by SCOTT OLSON / GETTY IMAGES NORTH AMERICA / Getty Images via AFP

മണിക്കൂറിൽ 64 കിലോമീറ്ററിലേറെ വേഗത്തിൽ വീശുന്ന ശീതക്കൊടുങ്കാറ്റു മൂലം ഞായറാഴ്ച മാത്രം 1,707 ആഭ്യന്തര–രാജ്യാന്തര വിമാനസർവീസുകളാണു യുഎസിൽ റദ്ദാക്കിയത്. ബഫലോ നയാഗ്ര രാജ്യാന്തരവിമാനത്താവളത്തിൽ ഞായറാഴ്ച 109 സെന്റിമീറ്റർ ഹിമപാതമുണ്ടായി. വിമാനത്താവളം അടച്ചു.

us-cold-5
ന്യൂയോർക്ക് ബുഫല്ലോ തെരുവിൽ മഞ്ഞിൽ മൂടിയ വാഹനങ്ങൾ (Photo: OED VIERA / AFP)

കാറുകളുടെയും വീടുകളുടെയും മുകളിൽ ആറടിയോളം ഉയരത്തിൽ മ​ഞ്ഞുപൊതിഞ്ഞിരിക്കയാണ്. ബഫലോയിൽ ഏതാനും പേർ കാറുകളിൽ മരിച്ച നിലയിലായിരുന്നു. ഇവിടെ 18 അടി ഉയരത്തിലുള്ള മഞ്ഞുകൂനയിൽ മുങ്ങിയ ഒരു വൈദ്യുതി സബ്സ്റ്റേഷൻ പൂട്ടി.

us-cold-6
ബുഫലോയിലെ സ്റ്റോറിൽ നിന്ന് സാധനങ്ങൾ വാങ്ങി മടങ്ങുന്ന സ്ത്രീ. (Photo: OED VIERA / AFP)

കാനഡയ്ക്കു സമീപം ഗ്രേറ്റ് തടാകം മുതൽ മെക്സിക്കോ അതിർത്തിയിലെ റിയോ ഗ്രാൻഡെ വരെ വീശുന്ന ശീതക്കാറ്റ് യുഎസിലെ 60% പേരെയും ബാധിച്ചു. ഈ മേഖലയിൽ അന്തരീക്ഷമർദം വീണ്ടും കുറയുന്നത് കൊടുങ്കാറ്റു ശക്തിപ്പെടാനുള്ള സൂചനയാണെന്നാണു വിലയിരുത്തൽ

us-cold--3
ബുഫലോ ബിൽസിലെ ഹൈമാർക്ക് സ്റ്റേഡിയം മഞ്ഞ് മൂടിയ നിലയിൽ JOHN NORMILE / GETTY IMAGES NORTH AMERICA / GETTY IMAGES VIA AFP
us-cold--2
വെസ്റ്റ് സെനേകയിലെ റോഡിലെ മഞ്ഞ് നീക്കം ചെയ്യുന്നു. (Photo: JOHN NORMILE / GETTY IMAGES NORTH AMERICA / GETTY IMAGES VIA AFP

ജപ്പാനിൽ നൂറുകണക്കിനു പേർക്ക് ഹിമപാതത്തിൽ പരുക്കേറ്റിട്ടുണ്ട്. മരണം ഏറെയും വീടിന്റെ മേൽക്കൂരയിൽനിന്നു മഞ്ഞുനീക്കുന്നതിനിടെ അപകടത്തിൽ പെട്ടാണ്. വടക്കുകിഴക്കൻ ജപ്പാനിൽ പലയിടത്തും മഞ്ഞുവീഴ്ച മൂന്നിരട്ടി വർധിച്ചെന്നാണു റിപ്പോർട്ട്.

us-cold--1
പട്ടിയുമായി നടക്കാനിറങ്ങിയ യുവാവ്. ബുഫലോയിൽ നിന്നുള്ള കാഴ്ച (Photo:JOHN NORMILE / GETTY IMAGES NORTH AMERICA / GETTY IMAGES VIA AFP)
wind
യുഎസ് ലിന്നിലെ മഞ്ഞുവീഴ്ച. (Photo:Joseph Prezioso / AFP)

English Summary: 31 Dead After Winter Storm In US, Over 200,000 Affected With Power Cuts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com