ADVERTISEMENT

‘ഭൂമിയിൽ വച്ച് ഇനിയും നമുക്ക് നേരിൽ കാണാൻ കഴിയുമോ എന്നറിയില്ല. ആത്മീയ അടുപ്പവും സ്നേഹവും എന്നും കൂടെയുണ്ടാകും’... സേവന കാലഘട്ടത്തിലും വിരമിച്ച ശേഷവും ബനഡിക്ട് പതിനാറാമനുമായി ഹൃദയബന്ധം കാത്തു സൂക്ഷിച്ചിരുന്ന മാർ ജോസഫ് പൗവത്തിലിനു നവതി ആഘോഷവേളയി‍ൽ ആശംസ നേർന്ന് അദ്ദേഹം അയച്ച കത്ത് അവസാനിക്കുന്നത് ഇങ്ങനെയാണ്. നാലര പ്പതിറ്റാണ്ട് പിന്നിട്ട അപൂർവ സൗഹൃദത്തിന്റെ ഓർമപ്പെടുത്തലായിരുന്നു ഈ കത്ത്.

വത്തിക്കാനിൽ ഓറിയന്റൽ കോൺഗ്രിഗേഷൻ കൺസൽറ്റന്റായി പ്രവർത്തിക്കുന്ന കാലത്താണ് ഇരുവരും പരിചയപ്പെട്ടത്. 1985 മുതൽ മാർപാപ്പയുടെ പ്രത്യേക ക്ഷണിതാവായി സിനഡുകളിൽ പങ്കെടുത്തു തുടങ്ങിയതു മുതൽ അടുപ്പം വർധിച്ചു. 

സഭയുടെ കിരീടം എന്ന വിശേഷണം മാർ ജോസഫ് പൗവത്തിലിനു നൽകിയതു ബനഡിക്ട് പതിനാറാമൻ മാർപാപ്പയാണ്. സിറോ മലബാർ സഭയിലെ മെത്രാൻ സംഘം 5 വർഷത്തിലൊരിക്കൽ മാർപാപ്പയെ സന്ദശിക്കുന്ന ചടങ്ങിനു 2011 മേയിൽ വത്തിക്കാനിൽ എത്തിയപ്പോഴാണ് മാർ പൗവത്തിലിനെ ബനഡിക്ട് മാർപാപ്പ ‘സഭയുടെ കിരീടം’ എന്ന് അഭിസംബോധന ചെയ്തത്. കേരളത്തിൽനിന്നുള്ള സന്ദർശകരോടു മാർ പൗവത്തിലിന്റെ ആരോഗ്യ വിവരങ്ങൾ ബനഡിക്ട് പതിനാറാമൻ അന്വേഷിച്ചിരുന്നു.   വിശ്രമജീവിത കാലത്ത് ബനഡിക്ട് പതിനാറാമനെ മാർ പൗവത്തിൽ വത്തിക്കാനിൽ എത്തി സന്ദർശിച്ചിരുന്നു.

English Summary: Mar Joseph Powathil and Pope Benedict XVI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com