ADVERTISEMENT

വത്തിക്കാൻ സിറ്റി ∙ ബനഡിക്ട് മാർപാപ്പയുടെ ദേഹവിയോഗത്തിൽ ലോകനേതാക്കൾ അനുശോചനം അറിയിച്ചു. സ്ഥാനത്യാഗം ചെയ്ത് വത്തിക്കാനിലെ ആശ്രമത്തിൽ പുണ്യജീവിതം നയിച്ചിരുന്ന ബനഡിക്ട് പാപ്പയുടെ ലാളിത്യവും വിശുദ്ധിയും നേതാക്കൾ അനുസ്മരിച്ചു. ഇതാദ്യമായി ഒരു മാർപാപ്പയുടെ കബറടക്ക ശുശ്രൂഷകൾക്ക് മാർപാപ്പ കാർമികത്വം വഹിക്കുന്നുവെന്ന സവിശേഷതയും ഉണ്ട്. 

∙ ‘കത്തോലിക്കാ സഭയ്ക്ക് പുണ്യശ്ലോകനായ ദൈവശാസ്ത്ര പണ്ഡിതനെ നഷ്ടമാകുന്നു. 1000 വർഷങ്ങൾക്കിടെ മാർപാപ്പയായ ആദ്യ ജർമൻകാരനായ ബനഡിക്ട് മാർപാപ്പ ജർമനിയുടെ മനസ്സിൽ എക്കാലവും ജീവിക്കും.’ – ഒലാഫ് ഷോൾസ്, ജർമൻ ചാൻസലർ

∙ ‘ബവേറിയയുടെ പുണ്യപുത്രന്റെ ദേഹവിയോഗത്തിൽ രാജ്യം അഗാധദുഃഖത്തിലാണ്. വിനീതനായ ഈ ഇടയൻ എന്നും ജനഹൃദയങ്ങളിൽ ജീവിക്കും.’ – മാർകസ് സോഡർ, ബവേറിയയുടെ (ജർമനിയിലെ സംസ്ഥാനം) പ്രധാനമന്ത്രി

∙ ‘വിശ്വാസത്തിന്റെ ദീപ്ത ഗോപുരം. ചരിത്രത്തിന് ഒരിക്കലും മറക്കാനാവാത്ത ക്രൈസ്തവൻ, ഇടയൻ, ദൈവശാസ്ത്രജ്ഞൻ.’ – ജോർജി മെലോനി, ഇറ്റലി പ്രധാനമന്ത്രി

∙ ‘വിശ്വസാഹോദര്യത്തിനായി അക്ഷീണം പരിശ്രമിച്ച ഈ മഹാനായ ഇടയനെ ലോകം എന്നും ഓർക്കും.’ – ഇമ്മാനുവൽ മക്രോ, ഫ്രഞ്ച് പ്രസിഡന്റ്

∙ ‘സഭകളുടെ ഐക്യത്തിന് ഈ മഹാനായ ദൈവശാസ്ത്രജ്ഞൻ ചെയ്ത സേവനം അതുല്യമാണ്. മൂല്യങ്ങളുടെ സംരക്ഷണത്തിനായി അദ്ദേഹം എടുത്ത ധീരമായ നിലപാടുകൾ ലോകം മറക്കില്ല.’ – കിരിൽ പാത്രിയർക്കീസ്, റഷ്യൻ ഓർത്തഡോക്സ് സഭാ തലവൻ

∙ ‘വിശ്വാസസംരക്ഷണത്തിനായി അക്ഷീണം പോരാടിയ ധീര പോരാളി. അദൃശ്യനായ ദൈവത്തിന്റെ ദൃശ്യരൂപമായ യേശുവായിരുന്നു അദ്ദേഹം.’ – ജസ്റ്റിൻ വെൽബി, കാന്റർബറി ആർച്ച്ബിഷപ്, ആംഗ്ലിക്കൻ സഭാ തലവൻ

English Summary: 'Deeply saddened': PM Modi, Sunak & Other Leaders Offer Condolences On Demise Of Pope Emeritus Benedict XVI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com