ADVERTISEMENT

ഭാരത കത്തോലിക്കാ സഭയിലെ ആദ്യ വിശുദ്ധയായി സിസ്റ്റർ അൽഫോൻസാമ്മയെ പേരുവിളിച്ചത് ബനഡിക്ട് പതിനാറാമൻ മാർപാപ്പയായിരുന്നു. 2008 ഒക്ടോബർ 12നായിരുന്നു വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ലോകമെങ്ങുനിന്നുമെത്തിയ മലയാളികളെ സാക്ഷിനിർത്തി അദ്ദേഹം നാമകരണം നടത്തിയത്. തേവർപറമ്പിൽ കുഞ്ഞച്ചനെയും സിസ്‌റ്റർ എവുപ്രാസ്യമ്മയെയും വാഴ്‌ത്തപ്പെട്ടവരായി പ്രഖ്യാപിച്ചതും അദ്ദേഹമാണ്. ഗീവർഗീസ് മാർ ഇവാനിയോസ് മെത്രാപ്പൊലീത്ത, മദർ ഏലീശ്വ, ഫാ. അഗസ്‌റ്റിൻ ജോൺ ഊക്കൻ, മാർ മാത്യു മാക്കീൽ, പൂതത്തിൽ തൊമ്മിയച്ചൻ, മദർ പേത്ര, ഫാ. ആന്റണി തച്ചുപറമ്പിൽ എന്നിവരെ ദൈവദാസരായി പ്രഖ്യാപിച്ചതും ബനഡിക്ട് പതിനാറാമനായിരുന്നു.

സഭയുടെ മുഖപത്രമായ ‘ഒസെർവത്തോരെ റൊമാനോ’യുടെ മലയാളം പതിപ്പിറങ്ങിയതും അദ്ദേഹത്തിന്റെ കാലത്താണ്. ഒരിക്കൽ ഈസ്‌റ്റർ കുർബാനയ്‌ക്കിടെ വിശ്വാസികളുടെ പ്രാർഥനകളിലൊന്ന് ബനഡിക്ട് പതിനാറാമൻ ചൊല്ലിയതു മലയാളത്തിലായിരുന്നു. 

Content Highlight: Pope Emeritus Benedict XVI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com