ADVERTISEMENT

കൊളംബോ ∙ യുഎസിൽ മടങ്ങിയെത്തിയ ശ്രീലങ്കയുടെ മുൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ പൗരത്വം പുനഃസ്ഥാപിക്കുന്നതിന് അപേക്ഷ നൽകി. ഒരു രാജ്യത്തും അഭയം ലഭിക്കാത്തതിനെ തുടർന്നാണിത്. എന്നാൽ, യുഎസ് സർക്കാർ അപേക്ഷ പരിഗണിച്ചിട്ടില്ലെന്നാണു സൂചന.

പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു വേണ്ടിയാണ് 2019 ൽ രാജപക്‌സെ യുഎസ് പൗരത്വം ഉപേക്ഷിച്ചത്. ശ്രീലങ്കൻ ഭരണഘടനയനുസരിച്ച്, ഇരട്ട പൗരത്വമുള്ളവർക്കു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു വിലക്കുണ്ട്.

English Summary: Sri Lanka's ousted president Gotabaya applies for US citizenship restoration: media report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com