ADVERTISEMENT

വത്തിക്കാൻ സിറ്റി ∙ മാർപാപ്പയുടെ കബറടക്ക ശുശ്രൂഷകൾക്ക് 220 വർഷത്തിനുശേഷം മറ്റൊരു മാർപാപ്പ നേതൃത്വം നൽകി. സ്ഥാനത്യാഗം ചെയ്ത ബനഡിക്ട് മാർപാപ്പയുടെ കബറടക്ക ശുശ്രൂഷയ്ക്ക് ഇന്നലെ ഫ്രാൻസിസ് മാർപാപ്പ നേതൃത്വം നൽകിയപ്പോൾ പുതു ചരിത്രം കുറിക്കുകയായിരുന്നു. 1779 ൽ നെപ്പോളിയന്റെ തടവിൽ പ്രവാസിയായി മരിച്ച ആറാം പീയൂസ് മാർപാപ്പയുടെ കബറടക്കം 1802 ൽ വത്തിക്കാനിൽ നടത്തിയപ്പോൾ ശുശ്രൂഷകളിലെ മുഖ്യ കാർമികൻ പിൻഗാമിയായ ഏഴാം പീയൂസ് മാർപാപ്പയായിരുന്നു.

സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ശുശ്രൂഷാച്ചടങ്ങിൽനിന്ന്. (Photo - Twitter/@VaticanNews)

വിശ്വാസികൾ ജപമാല ചൊല്ലി ബനഡിക്ട് മാർപാപ്പയുടെ ആത്മശാന്തിക്കു വേണ്ടി പ്രാർഥിച്ചതിനു ശേഷമാണ് ഇന്നലെ ഫ്രാൻസിസ് മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ കുർബാന ആരംഭിച്ചത്. അൾത്താരയിലേക്കുളള പ്രദക്ഷിണത്തിൽ സിറോ മലബാർ സഭയുടെ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും സിറോ മലങ്കര സഭയുടെ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും മറ്റു പൗരസ്ത്യ കത്തോലിക്കാസഭകളുടെ തലവൻമാരും സന്നിഹിതരായിരുന്നു. വിശുദ്ധ കുർബാനയുടെ വചനസന്ദേശം വരെ ഫ്രാൻസിസ് മാർപാപ്പയാണ് കാർമികനായത്. 

ബനഡിക്ട് പതിനാറാമൻ പാപ്പായുടെ സംസ്കാര ചടങ്ങുകളിൽനിന്ന്. (Photo by Vincenzo PINTO / AFP)
ബനഡിക്ട് പതിനാറാമൻ പാപ്പായുടെ സംസ്കാര ചടങ്ങുകളിൽനിന്ന്. (Photo by Vincenzo PINTO / AFP)
സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ശുശ്രൂഷാച്ചടങ്ങിൽനിന്ന്. (Photo - Twitter/@VaticanNews)
സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ശുശ്രൂഷാച്ചടങ്ങിൽനിന്ന്. (Photo - Twitter/@VaticanNews)

ബനഡിക്ട് പതിനാറാമൻ 2005 ൽ കത്തോലിക്കാസഭയിലെ 265–ാം മാർപാപ്പയായി തിരഞ്ഞടുക്കപ്പെട്ടതിനു ശേഷം നൽകിയ പ്രഥമ വചനസന്ദേശത്തിലെ ഏതാനും ഭാഗങ്ങൾ സ്മരിച്ചുകൊണ്ടാണ് ഫ്രാൻസിസ് മാർപാപ്പ വചനസന്ദേശം ആരംഭിച്ചത്. കൂടാതെ, വചനഭാഗത്ത് ശ്രവിച്ച ‘‘പിതാവേ, അങ്ങയുടെ കരങ്ങളിൽ ഞാൻ എന്റെ ആത്മാവിനെ ഏൽപിക്കുന്നു’’ എന്ന ഈശോയുടെ കുരിശിലെ വാക്കുകളെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം വചനപ്രഘോഷണം നടത്തിയത്. 

സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ശുശ്രൂഷാച്ചടങ്ങിൽനിന്ന്. (Photo - Twitter/@VaticanNews)
സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ശുശ്രൂഷാച്ചടങ്ങിൽനിന്ന്. (Photo - Twitter/@VaticanNews)

സഭാ സമൂഹമെന്ന നിലയിൽ കർത്താവിനെ അനുഗമിക്കാൻ നാം പരിശ്രമിക്കുമ്പോൾ, നാമും ‘‘അവന്റെ ചുവടുകൾ പിന്തുടരാനും നമ്മുടെ സഹോദരനെ (ബനഡിക്ട്) പിതാവിന്റെ കരങ്ങളിലേക്കു സമർപ്പിക്കാനും ആഗ്രഹിക്കുന്നു. അദ്ദേഹം ജീവിതകാലം മുഴുവൻ പ്രചരിപ്പിക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്ത സുവിശേഷത്തിന്റെ എണ്ണയാൽ ജ്വലിക്കുന്ന വിളക്ക് ആ കരുണയുള്ള കരങ്ങൾ കാണാൻ ഇടവരട്ടെ’’ എന്ന് മാർപാപ്പ പ്രാർഥിച്ചു. 

സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ശുശ്രൂഷകൾക്കായി എത്തിച്ചേർന്നവർ. (Photo - Twitter/@VaticanNews)

‘‘ബനഡിക്ട്, സ്വർഗീയ മണവാളന്റെ വിശ്വസ്ത സുഹൃത്തേ, അവന്റെ ശബ്ദം കേൾക്കുമ്പോൾ, നിങ്ങളുടെ സന്തോഷം ഇന്നും എന്നേക്കും പൂർണമാകട്ടെ’’ എന്ന് മാർപാപ്പ ആശംസിക്കുകയും ചെയ്തു. കർദിനാൾ തിരുസംഘത്തിന്റെ ഡീനായ കർദിനാൾ ജൊവാന്നി ബത്തിസ്ത റെയാണ് വചനശുശ്രൂഷ കഴിഞ്ഞുളള കുർബാനയുടെ ഭാഗങ്ങൾ ചൊല്ലിയത്. 

സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ശുശ്രൂഷകൾക്കായി ബനഡിക്ട് പതിനാറാമൻ പാപ്പായുടെ ഭൗതികദേഹം എത്തിച്ചപ്പോൾ. (Photo - Twitter/@VaticanNews)

വിശുദ്ധനാക്കണമെന്ന് വിശ്വാസി സമൂഹം

കുർബാനയ്ക്കുശേഷം നടത്തിയ സംസ്കാര ശുശ്രൂഷയുടെ പ്രാർഥനയുടെ അവസാനവും വിശ്വാസികൾ കരഘോഷം മുഴക്കി എത്രയും വേഗം ബനഡിക്ട് മാർപാപ്പയെ വിശുദ്ധനായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു. 

ബനഡിക്ട് പതിനാറാമന്റെ ഭൗതികശരീരമടങ്ങിയ പെട്ടി സെന്റ് പീറ്റേഴ്‌സിന്റെ ചത്വരത്തിൽനിന്നു ബസിലിക്കയുടെ ക്രിപ്റ്റിലേക്ക് പുറപ്പെടുന്നതിന് മുൻപ്, ഫ്രാൻസിസ് മാർപാപ്പ എഴുന്നേറ്റ് വികാരാധീനനായി പേടകത്തിൽ കൈവച്ചു പ്രാർഥിച്ചു. അതിനുശേഷം വത്തിക്കാൻ ബസിലിക്കയിലെ ക്രിപ്റ്റിലേക്ക് കൊണ്ടുപോവുകയും അതു സീൽ ചെയ്ത് റിബൺ കൊണ്ട് പൊതിഞ്ഞതിനുശേഷം ഒരു സിങ്ക് പേടകത്തിനുള്ളിൽ സ്ഥാപിക്കുകയും ചെയ്തു. 

സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ശുശ്രൂഷകൾക്കുശേഷം ബനഡിക്ട് പതിനാറാമൻ പാപ്പായുടെ ഭൗതികദേഹം അന്ത്യവിശ്രമത്തിനായി സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്കു കൊണ്ടുവരുന്നു. (Photo - Twitter/@VaticanNews)

ബനഡിക്ട് മാർപാപ്പയുടെ പാലിയം, നാണയങ്ങൾ, മെഡലുകൾ, അദ്ദേഹത്തിന്റെ പൊന്തിഫിക്കേറ്റ് സമയത്ത് നടന്ന പ്രധാനപ്പെട്ട കാര്യങ്ങളുടെ രത്നചുരുക്കം ലത്തീൻ ഭാഷയിൽ എഴുതിയ ഒരു ചുരുൾ എന്നിവ പേടകത്തിൽ നിക്ഷേപിച്ചു. തുടർന്ന് അത് സോൾഡർ ചെയ്ത് സീൽ ചെയ്തു. അതിനുശേഷം മരം കൊണ്ടു നിർമിച്ച പെട്ടിയിൽ സ്ഥാപിച്ചു. ഈ സമയം വാർത്താചാനലുകൾക്കു പ്രവേശനമില്ലായിരുന്നു. 

സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ശുശ്രൂഷകൾക്കുശേഷം ബനഡിക്ട് പതിനാറാമൻ പാപ്പായുടെ ഭൗതികദേഹം അന്ത്യവിശ്രമത്തിനായി സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്കു കൊണ്ടുവരുന്നു. (Photo - Twitter/@VaticanNews)
സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ശുശ്രൂഷകൾക്കുശേഷം ബനഡിക്ട് പതിനാറാമൻ പാപ്പായുടെ ഭൗതികദേഹം അന്ത്യവിശ്രമത്തിനായി സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്കു കൊണ്ടുവരുന്നു. (Photo - Twitter/@VaticanNews)

മുൻഗാമിയുടെ കല്ലറയിൽ അന്ത്യവിശ്രമം

ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ ആദ്യം അടക്കം ചെയ്തിരുന്ന വത്തിക്കാൻ ബസിലിക്കയിലെ ക്രിപ്റ്റിലെ കല്ലറയിലാണ് ബനഡിക്ട് മാർപാപ്പ അന്ത്യവിശ്രമം കൊള്ളുക. സിബിസിഐ പ്രസിഡന്റ് ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണിക്കുളങ്ങര, യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത് തുടങ്ങിയവരും സംസ്കാര ശുശ്രൂഷയിൽ പങ്കെടുത്തു. മലങ്കര ഓർത്തഡോക്സ് സഭയെ പ്രതിനിധീകരിച്ച് ഏബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്താ സംബന്ധിച്ചു. കോപ്റ്റിക്, അർമേനിയൻ എന്നീ ഓറിയന്റൽ ഓർത്തഡോക്സ് സഭകളുടെയും ബൈസന്റൈൻ ഓർത്തഡോക്സ് സഭകളുടെയും പ്രതിനിധികളായ മെത്രാന്മാരും പങ്കെടുത്തു. 

സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ശുശ്രൂഷകൾക്കുശേഷം ബനഡിക്ട് പതിനാറാമൻ പാപ്പായുടെ ഭൗതികദേഹം അന്ത്യവിശ്രമത്തിനായി സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്കു കൊണ്ടുവരുന്നു. (Photo - Twitter/@VaticanNews)
സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ശുശ്രൂഷകൾക്കുശേഷം ബനഡിക്ട് പതിനാറാമൻ പാപ്പായുടെ ഭൗതികദേഹം അന്ത്യവിശ്രമത്തിനായി സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്കു കൊണ്ടുവരുന്നു. (Photo - Twitter/@VaticanNews)
സംസ്കാര ശുശ്രൂഷയ്ക്കിടെ ബനഡിക്ട് പാപ്പയുടെ മൃതദേഹ പേടകത്തിൽ കൈവച്ചു പ്രാർഥിക്കുന്ന ഫ്രാൻസിസ് മാർപാപ്പ. ചിത്രം: എഎഫ്പി

സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ബനഡിക്ട് പാപ്പയുടെ സംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കുന്നവർ. ചിത്രം: റോയിട്ടേഴ്സ്

(1) യാത്രാമൊഴി: വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ബനഡിക്ട്  മാർപാപ്പയുടെ സംസ്കാര ശുശ്രൂഷയ്ക്കിടെ മൃതദേഹപേടകത്തിനരികെ ഫ്രാൻസിസ് മാർപാപ്പ. ചിത്രം: എഎഫ്പി (2) ബനഡിക്ട്  മാർപാപ്പ

English Summary: Funeral of Pope Benedict XVI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com