ADVERTISEMENT

ജനീവ ∙ മിന്നൽപ്പിണരുകളെ ലേസർ രശ്മികളുപയോഗിച്ച് സുരക്ഷിതസ്ഥാനത്തു പതിപ്പിക്കുന്ന സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ചെന്ന് ശാസ്ത്രജ്ഞർ അറിയിച്ചു. അതീവ സുരക്ഷാമേഖലകളായ വിമാനത്താവളങ്ങൾ, റോക്കറ്റ് വിക്ഷേപണകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഉപയോഗിക്കാവുന്ന മികവുറ്റ മിന്നൽ നിയന്ത്രണ രീതിയാണിതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. നിലവിലെ മിന്നൽ രക്ഷാ ചാലകങ്ങളെക്കാൾ സുരക്ഷിതവും കൃത്യവുമാണ് ഇത്.

സ്വിറ്റ്സർലൻഡിലെ സാന്റിസ് പർവതനിരയിലാണു പരീക്ഷണം നടത്തിയത്. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള പരീക്ഷണ കാലയളവിൽ 4 മിന്നൽപ്പിണരുകളെ ലേസർ നിയന്ത്രിച്ച പാതയിലൂടെ ഭൂമിയിലെത്തിച്ചു. ലേസർ രശ്മികൾ വായുവിനെ ചൂടാക്കി അതിന്റെ സാന്ദ്രത കുറച്ച് എളുപ്പം താഴെയെത്താനുള്ള ഒരു ചാലകമുണ്ടാക്കിക്കൊടുക്കുകയാണു ചെയ്യുന്നത്. 

English Summary: Scientists use laser to divert lightning strikes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com