ADVERTISEMENT

കഠ്മണ്ഡു ∙ നേപ്പാളിലെ പോഖരയിൽ ഞായറാഴ്ച വിമാനം തകർന്നു മരിച്ച 71 പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. അവശേഷിക്കുന്ന ഒരാൾക്കായി തിരച്ചിൽ തുടരുന്നു. അഗാധമായ മലയിടുക്കുകളിൽ ഡ്രോണുകളുടെ സഹായത്തോടെ തിരച്ചിൽ. 

വിമാനം തകർന്നതു സംബന്ധിച്ച അന്വേഷണത്തിൽ നേപ്പാൾ സർക്കാരിനെ സഹായിക്കാനായി എത്തിയ ഫ്രാൻസിൽനിന്നുള്ള 9 അംഗ വിദഗ്ധ സംഘം അപകടസ്ഥലം സന്ദർശിച്ചു. ഫ്രഞ്ച് നിർമിത എടിആർ–72 വിമാനമാണു തകർന്നത്. മുൻ വ്യോമയാന സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ അന്വേഷണ സംഘത്തെയാണു നേപ്പാൾ സർക്കാർ നിയോഗിച്ചിട്ടുള്ളത്. 45 ദിവസത്തിനകം റിപ്പോർട്ട് നൽകാനാണു നിർദേശം.

English Summary : Nepal plane crash investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com