ബാർസിലോന∙ ബ്രസീലിയൻ ഫുട്ബോൾ താരം ഡാനി ആൽവസിനെ ലൈംഗികാതിക്രമ കേസിൽ സ്പെയിനിലെ ബാർസിലോന പൊലീസ് അറസ്റ്റ് ചെയ്തു. ഡിസംബർ 31ന് പുതുവർഷ ആഘോഷത്തിനിടെ ബാർസിലോനയിലെ നിശാ ക്ലബ്ബിൽ വച്ച് ഡാനി ആൽവസ് ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. എന്നാൽ, ഡാനി ആൽവസ് ആരോപണം നിഷേധിച്ചതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
English Summary: Brazil footballer Dani Alves arrested in Spain after lady complaints of sexual assault