ADVERTISEMENT

കാബൂൾ ∙ അഫ്ഗാനിലെ വിദ്യാർഥിനികൾ സർവകലാശാലാ പരീക്ഷയെഴുതുന്നതു താലിബാൻ ഭരണകൂടം വിലക്കി. ഉന്നതവിദ്യാഭ്യാസ മന്ത്രാലയം ഇതുസംബന്ധിച്ചു രാജ്യത്തെ സ്വകാര്യ സർവകലാശാലകൾക്കു കത്തെഴുതി.

അടുത്തമാസം നടക്കുന്ന പരീക്ഷയിൽ പെൺകുട്ടികളെ പ്രവേശിപ്പിച്ചാൽ കടുത്ത നിയമനടപടി നേരിടേണ്ടിവരുമെന്നു കത്തിൽ മുന്നറിയിപ്പു നൽകുന്നു. പെൺകുട്ടികളുടെ കോളജ് പ്രവേശനം വിലക്കി കഴിഞ്ഞമാസം മന്ത്രാലയം ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെ വനിതാ എൻജിഒകളുടെ പ്രവർത്തനവും തടഞ്ഞു. പെൺകുട്ടികൾ പഠിക്കുന്ന സ്കൂളുകൾ മിക്കതും അടച്ചിട്ടിരിക്കുകയാണ്.

 

English Summary: Taliban tells universities to block women from taking entrance exams 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com