ജറുസലം∙ ഇസ്രയേൽ സുരക്ഷാ ഭടന്മാരുടെ വെടിയേറ്റു വ്യത്യസ്ത സംഭവങ്ങളിൽ 2 പലസ്തീൻ യുവാക്കൾ കൊല്ലപ്പെട്ടു. ഇതിനിടെ, കഴിഞ്ഞദിവസം സിനഗോഗിനു പുറത്തുണ്ടായ വെടിവയ്പിൽ 7 പേരെ വെടിവച്ചുകൊന്ന പലസ്തീൻ യുവാവിന്റെ വീട് സുരക്ഷാസേന മുദ്രവച്ചു. യുവാവിനെ നേരത്തേ പൊലീസ് വെടിവച്ചു കൊന്നിരുന്നു.
കെദുമിമിൽ അധിനിവേശ വെസ്റ്റ് ബാങ്കിനു സമീപം 18 വയസ്സുകാരനാണു വെടിയേറ്റു മരിച്ചത്. മറ്റൊരു സംഭവത്തിൽ തോക്കുമായി എത്തിയ യുവാവിനെ സുരക്ഷാസേന വെടിവച്ചു വീഴ്ത്തുകയായിരുന്നു.
യുഎസ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അടുത്തയാഴ്ച രാജ്യം സന്ദർശിക്കാനിരിക്കെയാണു മേഖലയിൽ സംഘർഷം കനക്കുന്നത്.
English Summary: Israeli guards kill Palestinian near West Bank settlement