‘മിസൈൽ അയച്ച് തകർക്കാൻ ഒരു മിനിറ്റ് മതി’; ബോറിസിനെ വിരട്ടി പുട്ടിൻ

Boris Johnson
Boris Johnson. Photo by CARLOS JASSO / AFP
SHARE

ലണ്ടൻ ∙ മിസൈൽ അയച്ച് എല്ലാം തകർത്തു കളയുമെന്ന് ഫോൺ സംഭാഷണത്തിനിടെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഭീഷണിപ്പെടുത്തിയെന്ന് ബ്രിട്ടന്റെ മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ വെളിപ്പെടുത്തി. യുക്രെയ്നിൽ ആക്രമണം തുടങ്ങുന്നതിനു തൊട്ടു മുൻപ്, കഴിഞ്ഞ വർഷം ഫെബ്രുവരിയിണ് അന്ന് പ്രധാനമന്ത്രിയായിരുന്ന ജോൺസണെ ഫോണിൽ ഭീഷണിപ്പെടുത്തിയത്. 

ഫോൺവിളിയുടെ വിശദാംശങ്ങൾ അന്നു മാധ്യമങ്ങൾക്കു ലഭ്യമാക്കിയപ്പോൾ ബ്രിട്ടനും റഷ്യയും മനഃപൂർവം ഒഴിവാക്കിയിരുന്ന സംഭാഷണ ശകലങ്ങളാണ് ബിബിസിയുടെ പുതിയ ഡോക്യുമെന്ററിയിൽ ജോൺസൺ വെളിപ്പെടുത്തിയത്. ‘എനിക്ക് ബോറിസിനെ ഉപദ്രവിക്കണമെന്ന് ഒട്ടും ആഗ്രഹമില്ല, പക്ഷേ, മിസൈൽ വിട്ട് എല്ലാം അവസാനിപ്പിക്കാൻ ഒരു മിനിറ്റ് മതിയെന്ന് അറിയാമല്ലോ’ എന്ന മട്ടിലായിരുന്നു പുട്ടിൻ‌ സംസാരിച്ചതെന്ന് ജോൺസൺ ഓർക്കുന്നു. ലോകനേതാക്കളുമായി റഷ്യൻ പ്രസിഡന്റ് നടത്തിയ ആശയവിനിമയങ്ങളാണ് ‘പുട്ടിൻ വേസസ് ദ് വെസ്റ്റ്’ എന്ന ഡോക്യുമെന്ററിയിലുള്ളത്. 

English Summary: Ukraine: Boris Johnson says Putin threatened him with missile strike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS