പാക്ക് ഭീകരാക്രമണം: ചാവേറിന്റേതെന്ന് കരുതുന്ന തല കണ്ടെത്തി; ഉത്തരവാദിത്തം നിഷേധിച്ച് ടിടിപി

Peshawar Mosque Blast
ചാവേർ സ്ഫോടനമുണ്ടായ പാകിസ്ഥാനിലെ പെഷാവറിൽ തകർന്ന കെട്ടിടഭാഗങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി നടത്തിയ തിരച്ചിൽ.
SHARE

പെഷാവർ (പാക്കിസ്ഥാൻ) ∙ വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ മുസ്‌ലിം പള്ളിയിൽ തിങ്കളാഴ്ചയുണ്ടായ ചാവേർ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 100 ആയി. പരുക്കേറ്റവരുടെ എണ്ണം 221 ആയി. മസ്ജിദിലെ ഇമാം സാഹിബ്സാദ നൂർ ഉൽ അമീനും കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു.

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തനം തുടരുന്നു. പരുക്കേറ്റവരിൽ നൂറോളം പേർ ലേഡി റീഡിങ് ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റുള്ളവരെ പ്രഥമശുശ്രൂഷ നൽ‌കി വിട്ടു. പരുക്കേറ്റവരിലും മരിച്ചവരിലും ഭൂരിഭാഗവും പൊലീസുകാരാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം തിങ്കളാഴ്ച തെഹ്‌രികെ താലിബാൻ പാക്കിസ്ഥാൻ (ടിടിപി) ഏറ്റെടുത്തിരുന്നെങ്കിലും ഇന്നലെ നിഷേധിച്ചു. ആക്രമണത്തിൽ അവകാശം ഉന്നയിച്ചത് വിമതവിഭാഗമാണെന്നാണ് ടിടിപിയുടെ വാദം. അതേസമയം, ചാവേറിന്റേതെന്നു കരുതുന്ന തല അവശിഷ്ടങ്ങൾക്കിടയിൽ നിന്നു ലഭിച്ചു. 

ചൊവ്വാഴ്ച ഉച്ചനമസ്കാര സമയത്താണ് പള്ളിയുടെ മുൻനിരയിലിരുന്ന ചാവേർ പൊട്ടിത്തെറിച്ചത്. അതീവസുരക്ഷാമേഖലയിൽ ഭീകരൻ കടന്നുകയറിയതിൽ സുരക്ഷാവീഴ്ചയുണ്ടെന്നും ഔദ്യോഗിക വാഹനത്തിൽ അകത്തുകടന്നിരിക്കാമെന്നും പ്രവിശ്യാ പൊലീസ് മേധാവി പറഞ്ഞു. ഭീകരവിരുദ്ധസേനയാണ് കേസ് അന്വേഷിക്കുന്നത്. ആക്രമണത്തെ ഇന്ത്യ അപലപിച്ചു. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും ഭീകരാക്രമണത്തെ അപലപിച്ചു.

English Summary: Terror organisation Tehreek-e-Taliban Pakistan claims responsibility for the attack on Peshawar mosque

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS