ADVERTISEMENT

കിൻഷാസ ∙ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ദക്ഷിണ സുഡാൻ സന്ദർശനത്തിനായി ഫ്രാൻസിസ് മാർപാപ്പ എത്തി. വിമാനത്താവളത്തിൽ മാർപാപ്പയെ കോംഗോ പ്രധാനമന്ത്രി സമ ലുക്കോണ്ടെ എതിരേറ്റു. 86കാരനായ മാർപാപ്പ കാൽമുട്ടു വേദനമൂലം വിൽചെയറിലാണ് സഞ്ചരിക്കുന്നത്. 

വിമാനത്താവളത്തിൽ നിന്ന് പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്കുള്ള യാത്രയിൽ റോഡിനിരുവശവും തിങ്ങിക്കൂടിയ വൻ ജനക്കൂട്ടം മാർപാപ്പയെ സ്വാഗതം ചെയ്തു. പ്രസിഡന്റ് ഫെലിക്സ് ഷിസെക്ടിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് മാർപാപ്പ പൊതുവേദിയിൽ കുർബാന അർപ്പിക്കും. കിഴക്കൻ കോംഗോയിൽനിന്നുള്ള യുദ്ധക്കെടുതി അനുഭവിക്കുന്നവരുമായി മാർപാപ്പ നാളെ പ്രത്യേക കൂടിക്കാഴ്ച നടത്തും. വെള്ളിയാഴ്ച മാർപാപ്പ ദക്ഷിണ സുഡാനിലേക്കു പോകും. ഞായറാഴ്ച വത്തിക്കാനിലേക്കു മടങ്ങും.

English Summary: Pope Francis visits Congo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com