ADVERTISEMENT

ലണ്ടൻ ∙ വാർത്തകളുടെ കാര്യത്തിൽ ബിബിസി സ്വതന്ത്രമാണെന്നും അതേസമയം ഇന്ത്യ സുപ്രധാന രാജ്യാന്തര പങ്കാളിയായി തുടരുമെന്നും യുകെ സർക്കാർ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിയുടെ പേരിൽ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണു ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ വക്താവിന്റെ വിശദീകരണം. ചൊവ്വാഴ്ച ബ്രിട്ടിഷ് പാർലമെന്റിൽ വിദേശകാര്യ മന്ത്രി ജയിംസ് ക്ലവർലിയും ഇന്ത്യ ബന്ധം ശക്തമായി തുടരുമെന്നു വ്യക്തമാക്കിയിരുന്നു. ഡോക്യുമെന്ററിക്കെതിരെ ബ്രിട്ടനിലെ ഇന്ത്യൻ സമൂഹം പ്രതിഷേധവുമായി രംഗത്തുവന്നതോടെയാണു ഭരണകക്ഷി എംപിമാർ വിഷയം പാർലമെന്റിൽ ഉന്നയിച്ചത്. 

ഈയിടെ ഇന്ത്യൻ ഹൈക്കമ്മിഷൻ വിക്രം ദൊരൈസ്വാമിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഡോക്യുമെന്ററി പ്രശ്നമടക്കം ചർച്ച ചെയ്തിരുന്നുവെന്നു ജയിംസ് ക്ലവെർലി പാർലമെന്റിൽ പറഞ്ഞു. ബിബിസി സ്വതന്ത്രമാണെന്നും ഇന്ത്യബന്ധം ശക്തമായി തുടരുമെന്നും ഈ ചർച്ചയിൽ വ്യക്തമാക്കിയിരുന്നു.

English Summary : India important partner says UK

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com