പ്രമീള ജയപാൽ ജനപ്രതിനിധിസഭ കുടിയേറ്റ സമിതിയിൽ

prameela--jayapal
പ്രമീള ജയപാൽ, അമി ബേറ, രാജ കൃഷ്ണമൂർത്തി, റോ ഖന്ന
SHARE

വാഷിങ്ടൻ ∙ യുഎസ് ജനപ്രതിനിധി സഭയുടെ സുപ്രധാന സമിതികളിലേക്ക് പ്രമീള ജയപാൽ ഉൾപ്പെടെ 4 ഇന്ത്യൻ വംശജരായ ഡെമോക്രാറ്റ് നേതാക്കളെ തിരഞ്ഞെടുത്തു. കുടിയേറ്റവുമായി ബന്ധപ്പെട്ട ജനപ്രതിനിധിസഭ ഉപസമിതിയിലെ റാങ്കിങ് മെംബറായാണ് പ്രമീളയെ തിരഞ്ഞെടുത്തത്. വാഷിങ്ടൻ സംസ്ഥാനത്തുനിന്നുള്ള ജനപ്രതിനിധി സഭാംഗമായ പ്രമീള സഭയിലെ ആദ്യത്തെ തെക്കേഷ്യൻ വംശജയായി ചരിത്രം കുറിച്ച വ്യക്തിയാണ്.

ചൈനയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ശ്രദ്ധയർപ്പിക്കാനായി രൂപീകരിച്ച സമിതിയിൽ ഇലിനോയിയിൽ നിന്നുള്ള ജനപ്രതിനിധിസഭാംഗമായ രാജ കൃഷ്ണമൂർത്തിയെയും കലിഫോർണിയയിൽനിന്നുള്ള റോ ഖന്നയെയും ഉൾപ്പെടുത്തി. 

കലിഫോർണിയിൽനിന്നുള്ള ജനപ്രതിനിധി സഭാംഗമായ അമി ബേറ ഇന്റലിജൻസ് കമ്മിറ്റിയിലേക്കാണു തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. വിദേശകാര്യ, ശാസ്ത്ര കമ്മിറ്റികളിലും അംഗമാണ്.

English Summary : Pramila Jayapal named ranking member of us immigration sub committee

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS