ADVERTISEMENT

ടെഹ്‌റാൻ ∙ ഇറാൻ സർക്കാരിനെ വിമർശിച്ചു ജയിലിലായ പ്രശസ്ത ചലച്ചിത്ര സംവിധായകൻ ജാഫർ പനാഹിക്ക് നിരാഹാര സമരത്തെത്തുടർന്നു ജാമ്യം അനുവദിച്ചു. ജയിലിൽ നിരാഹാര സമരം തുടരുന്ന ഭരണകൂട വിമർശകനായ ഡോക്ടർ ഫർഹാദ് മെയ്സമിയുടെ എല്ലും തോലുമായ രൂപം വ്യക്തമാക്കുന്ന ചിത്രങ്ങളും ഇന്നലെ വ്യാപകമായി പ്രചരിച്ചു.

സർക്കാരിനെ വിമർശിച്ച മുഹമ്മദ് റസൂലോഫ്, മുസ്തഫ അൽഹമ്മദ് എന്നീ സംവിധായകരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചതിന് കഴിഞ്ഞ വർഷം ജൂലൈയിലാണു പനാഹിയെ ജയിലിൽ അടച്ചത്. ആരോഗ്യത്തിൽ കുഴപ്പമില്ലെന്നും പനാഹി (62) തിരികെ വീട്ടിലെത്തിയെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു.

ജയിൽശിക്ഷ അനുഭവിക്കുന്ന ഫർഹാദ് മെയ്സമി (53) ആഴ്ചകളായി ഭക്ഷണം കഴിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. സർക്കാരിനെതിരെ പ്രതിഷേധിക്കുന്നവരുടെ വധശിക്ഷയും സ്ത്രീകൾക്കുള്ള ശിരോവസ്ത്ര നിബന്ധനയും പിൻവലിക്കുന്നതുൾപ്പെടെ ആവശ്യങ്ങളിൽ ഉറച്ചുനിൽക്കുകയാണ്.

വർഷങ്ങളായി ഭരണകൂട വിമർശകനായ ജാഫർ പനാഹിക്ക് രാജ്യം വിടുന്നതിനും സിനിമയെടുക്കുന്നതിനും വിലക്കുണ്ട്. രഹസ്യമായി സംവിധാനം ചെയ്ത സിനിമകൾ ഏറെയും കാൻ, ബർലിൻ മേളകളിൽ പ്രമുഖ പുരസ്കാരങ്ങൾ നേടിയിരുന്നു.

English Summary: Iran director Jafar Panahi released on bail from Tehran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com