ഫ്രാൻസിസ് മാർപാപ്പ അടുത്ത വർഷം ഇന്ത്യയിലേക്ക്

POPE-AFRICA/SOUTHSUDAN-DEPARTURE
സന്ദർശന ശേഷം മടങ്ങുന്ന ഫ്രാൻസിസ് മാർപാപ്പയ്ക്ക് ദക്ഷിണ സുഡാൻ പ്രസിഡന്റ് സാൽവ കീർ ഹസ്തദാനം നൽകുന്നു. ചിത്രം: റോയിട്ടേഴ്സ്
SHARE

ജുബ (ദക്ഷിണ സുഡാൻ) ∙ അടുത്ത വർഷം ഇന്ത്യ സന്ദർശിച്ചേക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പ. കോംഗോ, ദക്ഷിണ സുഡാൻ സന്ദർശനത്തിനു ശേഷം റോമിലേക്കു മടങ്ങവേയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്.

ഈ വർഷം മംഗോളിയ സന്ദർശിക്കാനും പദ്ധതിയുണ്ട്. മംഗോളിയ സന്ദർശിക്കുന്ന ആദ്യ പോപ്പായിരിക്കും ഫ്രാൻസിസ് മാർപാപ്പ. ദക്ഷിണ സുഡാനിൽ സ്വാതന്ത്ര്യസമര നേതാവ് ജോൺ ഗരാങ്ങിന്റെ ശവകുടീരം നിലകൊള്ളുന്ന മൈതാനത്ത് ഒരുലക്ഷത്തോളം പേർ പങ്കെടുത്ത കുർബാനയിൽ മാർപാപ്പ പ്രസംഗിച്ചു.

English Summary: Pope Francis Congo and Sudan visit

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS