പസിഫിക്കിൽ ഒഴുകി 2600 കോടി രൂപയുടെ മൂന്നര ടൺ കൊക്കെയ്ൻ

New Zealand Drug Haul
പസിഫിക്കിൽ കൊക്കെയ്ൻ ശേഖരം ഒഴുകി നടക്കുന്ന നിലയിൽ. (NZ Police via AP)
SHARE

വെല്ലിങ്ടൻ ∙ പസിഫിക് സമുദ്രത്തിൽ ഒഴുകിനടന്ന മൂന്നര ടൺ കൊക്കെയ്ൻ ന്യൂസീലൻഡ് നാവികസേന കണ്ടെടുത്തു. 31.6 കോടി ഡോളർ (2600 കോടി രൂപ) വിലമതിക്കുന്നതാണിതെന്നു പൊലീസ് അറിയിച്ചു. ന്യൂസീലൻഡിൽനിന്നു നൂറുകണക്കിനു കിലോമീറ്റർ അകലെ പസിഫിക്കിന്റെ വിദൂരമേഖലയിലാണു കൊക്കെയ്ൻ കണ്ടെത്തിയത്.

ഓസ്ട്രേലിയയിലേക്കു കടത്താനായി തെക്കേ അമേരിക്കൻ ലഹരി മാഫിയ ഇവിടെ കൊണ്ടിട്ടതാകാമെന്നാണു നിഗമനം. ഓസ്ട്രേലിയയിൽ വിതരണം നടത്തുന്ന സംഘം ഇവിടെനിന്നു ശേഖരിക്കുന്ന രീതിയിലായിരുന്നു ഓപ്പറേഷൻ. രഹസ്യവിവരത്തെത്തുടർന്നു നിരീക്ഷണം നടത്തുകയായിരുന്നു നാവികസേനയും കസ്റ്റംസും. 

ഓസ്ട്രേലിയയിൽ ഒരു വർഷവും ന്യൂസീലൻഡിൽ 30 വർഷവും ചെലവാകുന്നത്ര കൊക്കെയ്നാണു പിടികൂടിയത്.

English Summary: New Zealand seizes 3.5 tons of cocaine

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS