ഇറ്റലിയിലെ ബോട്ടപകട‌ം: മരിച്ചവരിൽ പാക്ക് വനിതാ ഹോക്കിതാരവും

shahida-raza
ഷാഹിദ റാസ (Photo: Twitter)
SHARE

റോം ∙ തെക്കൻ ഇറ്റലിയിലെ കലാബ്രിയയിൽ ബോട്ട് തകർന്ന് 67 അഭയാർഥികൾ മരിച്ച അപകടത്തിൽ പാക്കിസ്ഥാൻ മുൻ വനിതാ ഹോക്കി താരം ഷാഹിദ റാസയും (27) ഉൾപ്പെടുന്നു. പാക്കിസ്ഥാൻ അധികൃതർ വിവരം ഷാഹിദയുടെ കുടുംബത്തെ അറിയിച്ചു. കഴിഞ്ഞമാസം 26നായിരുന്നു അപകടം. 200 ൽ ഏറെ അഭയാർഥികളുമായി സഞ്ചരിച്ച ബോട്ടാണ് കടലിൽ മുങ്ങിയത്. മരിച്ചവരിൽ 16 പേർ കുട്ടികളാണ്. യാത്രക്കാരിൽ ഏറെയും അഫ്ഗാനിസ്ഥാനിൽ നിന്നുള്ളവരാണെന്ന് ഇറ്റാലിയൻ അധികൃതർ പറഞ്ഞു. 

English Summary: Pakistan athlete Shahida Raza among those killed in migrant boat shipwreck

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA