ഓസ്കർ ഇന്ന്; ‌ഇന്ത്യയ്ക്കും പ്രതീക്ഷ

oscar
SHARE

ലൊസാഞ്ചലസ് ∙ 95–ാം ഓസ്കർ പുരസ്കാര പ്രഖ്യാപനം ഇന്ത്യൻ സമയം രാവിലെ 5.30 മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ തത്സമയം കാണാം (ചടങ്ങു നടക്കുന്ന യുഎസിൽ 12ന് രാത്രി 8ന്). മികച്ച അഭിനേതാക്കൾക്കുളള നാമനിർദേശങ്ങൾ നേടിയ 20 പേരിൽ 16 പേരുടെയും ആദ്യത്തെ നാമനിർദേശമാണിത്.

തമിഴ്നാട്ടിലെ മുതുമല ദേശീയ ഉദ്യാനത്തിൽ രഘു എന്ന ആനക്കുട്ടിയെ വളർത്തുന്ന ബൊമ്മന്റെയും ബെല്ലിയുടെയും കഥ പറയുന്ന ‘ദി എലിഫന്റ് വിസ്പേഴ്സ്’ ഡോക്യുമെന്ററി ഷോർട് ഫിലിം വിഭാഗത്തിൽ ഇന്ത്യയുടെ ഓസ്കർ പ്രതീക്ഷയാണ്. 

മികച്ച ഗാനത്തിനുള്ള മത്സരത്തിൽ ആർആർആറിലെ ‘നാട്ടു നാട്ടു’ പാട്ടുണ്ട്. ഡൽഹിയിൽ മുറിവേറ്റ പക്ഷികൾക്കു വേണ്ടി ആശുപത്രി നടത്തുന്ന സഹോദരന്മാരുടെ കഥ പറയുന്ന ‘ഓൾ ദാറ്റ് ബ്രീത്‌സ്’ മികച്ച ഡോക്യുമെന്ററി ഫിലിം വിഭാഗത്തിലും നാമനിർദേശം നേടിയിട്ടുണ്ട്.

English Summary: Oscar awards to be announced today

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

രണ്ടുകാലിൽ നിൽക്കും മുൻപേ പപ്പ പോയതാണ് ഏക സങ്കടം | Prashanth Alexander | Exclusive Chat

MORE VIDEOS