ഹൂസ്റ്റൺ ∙ നിറതോക്കെടുത്തു കളിച്ച 3 വയസ്സുകാരി അബദ്ധത്തിൽ വെടിവച്ചു കൊന്നത് 4 വയസ്സുള്ള സഹോദരിയെ. യുഎസിലെ ടെക്സസിലുള്ള ഹൂസ്റ്റണിൽ ഞായറാഴ്ച രാത്രി 8ന് മാതാപിതാക്കളുൾപ്പെടെ 5 മുതിർന്നവർ വീട്ടിലുണ്ടായിരുന്നപ്പോഴാണ് കുട്ടിക്കളി ദുരന്തമായി മാറിയത്.
കിടപ്പുമുറിയിൽ കളിക്കുകയായിരുന്ന കുട്ടികളെയും നോക്കി അടുത്ത് ആരെങ്കിലും ഉണ്ടെന്നു വിശ്വസിച്ചാണ് ശ്രദ്ധ കുറഞ്ഞതെന്ന് മറ്റൊരു മുറിയിലായിരുന്ന അമ്മയും അച്ഛനും മൊഴി നൽകി. വെടിയൊച്ച കേട്ട് എല്ലാവരും ഓടിത്തിയപ്പോൾ മൂത്ത കുട്ടി അനക്കമറ്റ് കിടക്കുകയായിരുന്നു. സ്കൂളവധിക്കാലമായതിനാൽ തോക്ക് സൂക്ഷിക്കുന്നതിൽ രക്ഷിതാക്കൾ ഏറെ കരുതലെടുക്കണമെന്ന് പൊലീസ് കർശന നിർദേശം നൽകി.
English Summary: Three year old girl kills four year old sister in accidental shooting at Houston