വാഷിങ്ടൻ ∙ എച്ച്1ബി വീസയിൽ യുഎസിൽ എത്തിയശേഷം ജോലി നഷ്ടപ്പെട്ടവർക്ക് പുതിയ ജോലി കണ്ടെത്തുന്നതിനും അവിടെ തുടരുന്നതിനുമുള്ള ഗ്രേസ് പീരിയഡ് 60 ദിവസത്തിൽ നിന്ന് 180 ദിവസമാക്കണമെന്ന് യുഎസ് പ്രസിഡന്റിന്റെ ഉപദേശകസമിതി നിർദേശിച്ചു. ജോലി പോയതിനു ശേഷം യുഎസിൽ തുടരാവുന്ന പരമാവധി കാലമാണ് ഗ്രേസ് പീരിയഡ്. ഇതിനുള്ളിൽ വേറെ ജോലി ലഭിച്ചില്ലെങ്കിൽ രാജ്യം വിടേണ്ടി വരും.
English Summary: H1B Visa: Proposal to make the grace period 180 days