മോസ്കോ ∙ റഷ്യ ഒറ്റയ്ക്കല്ലെന്ന സന്ദേശം നൽകി ചൈന പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ 2 ദിവസത്തെ റഷ്യാസന്ദർശനത്തിനു തുടക്കമായി. ഇന്നലെ മോസ്കോയിലെത്തിയ ഷി, റഷ്യ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമായി കൂടിക്കാഴ്ച നടത്തി. ഇരുനേതാക്കളും തമ്മിലുള്ള ഔദ്യോഗിക ചർച്ച ഇന്നു നടക്കും. തന്റെ ‘പ്രിയ സുഹൃത്തിനെ’ മോസ്കോയിലേക്കു സ്വാഗതം ചെയ്ത പുട്ടിൻ, യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനു ചൈന മുന്നോട്ടുവച്ച 12 ഇന സമാധാനപദ്ധതി ആദരവോടെ പഠിച്ചതായും പറഞ്ഞു.
യുദ്ധം ആരംഭിച്ച ശേഷം ഷിയുടെ ആദ്യ റഷ്യാസന്ദർശനമാണിത്. പുട്ടിനെയും ‘പ്രിയ സുഹൃത്ത്’ എന്നു വിശേഷിപ്പിച്ച ഷി, അദ്ദേഹത്തിന്റെ ശക്തമായ നേതൃത്വത്തിൽ മതിപ്പു പ്രകടിപ്പിച്ചു. വരുന്ന വർഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ ജനങ്ങൾ പുട്ടിനെ വീണ്ടും തിരഞ്ഞെടുക്കുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു.
English Summary: Xi Jinping Russia visit