പട്ടണങ്ങൾ തകർത്ത് വൻ ചുഴലിക്കാറ്റ്; യുഎസിൽ 26 മരണം

യുഎസ്സിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ ചുഴലിക്കാറ്റിലെ നാശനഷ്ടം. Image. Twitter/WBT
SHARE

വാഷിങ്ടൻ ∙ മിസിസിപ്പി സംസ്ഥാനത്തു വീശിയടിച്ച വൻ ചുഴലിക്കാറ്റിലും പേമാരിയിലും 26 പേർ മരിച്ചു. 4 പേരെ കാണാതായി. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. അലബാമയിൽ ഒരാൾ മരിച്ചു. സിൽവർ സിറ്റി, റോളിങ് ഫോർക്ക് പട്ടണങ്ങളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. മരങ്ങൾ ഒടിഞ്ഞു വീണും വീടുകൾ തകർന്നും ട്രക്ക് ഉൾപ്പെടെ വാഹനങ്ങൾ തകർന്നു. വൈദ്യുതി വിതരണം നിലച്ചു. വീടുകളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു.

English Summary : Heavy wind distroyed cities in United States of America

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.