ആകാശത്തൊരു കാഴ്ചപ്പൂരം; നാളെ ആകാശത്ത് ഗ്രഹങ്ങളുടെ പരേഡ്!

പ്രതീകാത്മക ചിത്രം Photo Credit : Triff / Shutterstock.com
SHARE

ന്യൂയോർക്ക്∙ മാർച്ച് അവസാനദിനങ്ങളിൽ ആകാശത്തൊരു കാഴ്ചപ്പൂരം! ചൊവ്വ, ശുക്രൻ, ബുധൻ, വ്യാഴം, യുറാനസ് എന്നീ ഗ്രഹങ്ങൾ ഒരുമിച്ചു ദൃശ്യമാകുന്ന പ്രതിഭാസത്തിനാണ് അരങ്ങൊരുങ്ങുന്നത്. നാളെ സൂര്യാസ്തമയത്തിനു ശേഷമാകും ഏറ്റവും മികച്ച കാഴ്ചാനുഭവം.

ശുക്രനായിരിക്കും ഏറ്റവും തിളക്കം. ചൊവ്വ, വ്യാഴം ഗ്രഹങ്ങളെയും നഗ്നനേത്രങ്ങൾ കൊണ്ടു കാണാം. യുറാനസ്, ബുധൻ ഗ്രഹങ്ങളെ കാണാനായി ബൈനോക്കുലർ വേണ്ടിവരും. കഴിഞ്ഞ വർഷം ജൂലൈയിലും ഗ്രഹങ്ങൾ നേർരേഖയിൽ വന്നിരുന്നു.

English Summary: Planet parade; Celestial spectacle to dazzle the night sky

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.