മെക്സിക്കോയിൽ കുടിയേറ്റക്കാരുടെ താമസസ്ഥലത്ത് തീപിടിത്തം; 39 മരണം
Mail This Article
×
മെക്സിക്കോ സിറ്റി ∙ മെക്സിക്കോ – യുഎസ് അതിർത്തിയിലെ സ്യുദാദ് വാരസ് നഗരത്തിലെ കുടിയേറ്റക്കാരെ പാർപ്പിച്ചിരുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 39 പേർ കൊല്ലപ്പെട്ടു. 29 പേർക്ക് പരുക്കേറ്റു. മധ്യ, ദക്ഷിണ അമേരിക്കയിൽ നിന്നുള്ള 68 പേരാണ് ഇവിടെ ഉണ്ടായിരുന്നതെന്ന് മെക്സിക്കൻ സർക്കാരിന്റെ നാഷനൽ മൈഗ്രേഷൻ ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. പൊതു അതിർത്തി കടക്കാനെത്തുന്ന ആയിരക്കണക്കിനാളുകളെ കൈകാര്യം ചെയ്യുന്നതിൽ വിഷമിക്കുകയാണ് യുഎസും മെക്സിക്കോയും.
English Summary : Fire at migrant facility in Mexico's Ciudad Juarez
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.