ADVERTISEMENT

ബർലിൻ ∙ അധികാരമേറ്റശേഷമുള്ള ആദ്യത്തെ വിദേശസന്ദർശനത്തിനായി ജർമനിയിലെത്തിയ ബ്രിട്ടനിലെ ചാൾസ് രാജാവിനും രാജപത്നി കാമിലയ്ക്കും ഉജ്വല വരവേൽപ്. ഇന്ന് ജർമൻ പാർ‌ലമെന്റിൽ പ്രസംഗിക്കും. ചാൻസലർ ഒലാഫ് ഷോൾസുമായി കൂടിക്കാഴ്ചയ്ക്കു പുറമേ യുക്രെയ്നിൽനിന്നെത്തിയ അഭയാർഥികളെയും സന്ദർശിക്കും. 

കഴിഞ്ഞ സെപ്റ്റംബറിൽ അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ പിൻഗാമിയായി അധികാരമേറ്റ ചാൾസ് രാജാവ് പുതിയ പദവിയിലെ ആദ്യ വിദേശയാത്ര ഫ്രാൻസിലേക്കാണു നേരത്തേ നിശ്ചയിച്ചിരുന്നത്. ഫ്രഞ്ച് സർക്കാരിന്റെ പെൻഷൻപ്രായ വർധന നീക്കത്തിൽ പ്രതിഷേധിച്ചു പാരിസിലെ തെരുവുകൾ സമരക്കാരെക്കൊണ്ടു നിറഞ്ഞതോടെ ഫ്രാൻസ് സന്ദർശനം ഒഴിവാക്കുകയായിരുന്നു.

English Summary : Britains King Charles visits Germany

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com