റിയാദ് ∙ വിദേശ രാജ്യങ്ങളിൽനിന്ന് അവിദഗ്ധ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് കുറയ്ക്കാൻ സൗദി അറേബ്യ വീസ സംവിധാനം പരിഷ്കരിക്കുന്നു. വൈദഗ്ധ്യവും നൈപുണ്യവുമുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ഊന്നൽ നൽകാനാണു തീരുമാനം. ഇതിനായി ഉദ്യോഗാർഥികളെ ഉയർന്ന യോഗ്യത, ഇടത്തരം യോഗ്യത, കുറഞ്ഞ യോഗ്യത എന്നിങ്ങനെ 3 വിഭാഗമാക്കി തിരിച്ച് ഉയർന്ന യോഗ്യതയും തൊഴിൽ പരിചയവുമുള്ളവർക്ക് മുൻഗണന നൽകും. അവിദഗ്ധ തൊഴിലാളികളെ കുറയ്ക്കാനുള്ള നീക്കം ഇന്ത്യ ഉൾപ്പെടെ ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങൾക്കു തിരിച്ചടിയാകും.
English Summary : Saudi Arabia to reduce unskilled workers