ADVERTISEMENT

കൊളംബോ ∙ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ശ്രീലങ്ക ചൈനയിലേക്ക് ഒരു ലക്ഷം കുരങ്ങൻമാരെ കയറ്റുമതി ചെയ്യുന്നതു പരിഗണിക്കുന്നു. ശ്രീലങ്കയിലുള്ള ടോക് മക്കാക്ക് എന്ന വംശനാശ ഭീഷണി നേരിടുന്ന കുരങ്ങൻമാരെയാണു കയറ്റുമതി ചെയ്യുന്നത്. രാജ്യത്തെ 1000 മൃഗശാലകളിൽ വളർത്താനായി ഈയിനം കുരങ്ങന്മാരെ വേണമെന്ന് ചൈന ശ്രീലങ്കയോട് ആവശ്യപ്പെട്ടിരുന്നു. ശ്രീലങ്ക കൃഷിമന്ത്രി മഹിന്ദ അമരവീരയുടെ നേതൃത്വത്തിൽ ചർച്ച പുരോഗമിക്കുകയാണ്. 

രാജ്യാന്തര മാനദണ്ഡപ്രകാരം വംശനാശം നേരിടുന്നവയാണെങ്കിലും ടോക് മക്കാക്കുകളുടെ എണ്ണം ശ്രീലങ്കയിൽ 30 ലക്ഷത്തിനപ്പുറം കടന്നെന്നും ഇവ രാജ്യത്തെ കർഷകർക്ക് വലിയ ശല്യമുണ്ടാക്കുന്നുണ്ടെന്നുമാണ് ചർച്ചയിൽ ഉയരുന്ന പ്രധാനവാദം. 

ചുവപ്പു കലർന്ന ബ്രൗൺ നിറമുള്ള കുരങ്ങുകളാണു ടോക് മക്കാക്ക്. ശ്രീലങ്കയിൽ ഇവ റിലാവ എന്ന പേരിലാണ് അറിയപ്പെടുന്നത്. ശ്രീലങ്കയിലെ വിവിധ മേഖലകളിലായി സിനിക, ഓറിഫ്രോൺസ്, ഒപിസ്തോമേലസ് എന്നീ ഇനം കുരങ്ങൻമാരുമുണ്ട്. 

English Summary: Srilanka plans to export one Lakh monkeys to China

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com