വ്യായാമം ചെയ്യുകയായിരുന്ന യുവാവിനെ കൊന്നത് കരടി; കണ്ടെത്തിയത് ഡിഎൻഎ പരിശോധനയിൽ

bear
SHARE

റോം ∙ ഇറ്റലിയിലെ ആൽപ്സ് പർവതനിരകൾക്ക് സമീപം വ്യായാമം ചെയ്യുകയായിരുന്ന യുവാവിനെ (26) കൊലപ്പെടുത്തിയ പെൺകരടിയെ പിടികൂടി. ഏപ്രിൽ 6നാണ് പെല്ലർ മലയ്ക്കു സമീപമുള്ള വനത്തിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ ഡിഎൻഎ പരിശോധനയിൽ 17 വയസ്സുള്ള ‘ജെജെ4’ എന്ന കരടിയാണ് കൊലപ്പെടുത്തിയതെന്നു തെളിഞ്ഞു.

എത്രയും പെട്ടെന്ന് കരടിയെ കൊല്ലാൻ അധികാരികൾ ഉത്തരവിടുകയും ചെയ്തു. എന്നാൽ മൃഗസംരക്ഷണ സംഘടനകൾ നൽകിയ പരാതിയിൽ കരടിയെ കൊലപ്പെടുത്താനുള്ള ഉത്തരവ് റദ്ദാക്കി. പിടികൂടിയ കരടിയെ എന്തു ചെയ്യണമെന്ന് മേയ് 11ന് കോടതി തീരുമാനിക്കും. ഈ കരടി മുൻപും മനുഷ്യരെ ആക്രമിച്ചിട്ടുണ്ട്. 

English Summary: Bear that killed youth caught

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.