ADVERTISEMENT

ദ് മാൾ (ലണ്ടൻ) ∙ നഗരം മുഴുവൻ ആഘോഷിക്കുന്നതിനിടെ രാജാവു തന്നെ വേണ്ടെന്ന് പറഞ്ഞ് പ്രതിഷേധിച്ചവർ പിടിയിൽ. ഇതുകൂടാതെ എണ്ണ ഇന്ധനമായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബഹളം വച്ചവരും പിടിയിലായത് ഘോഷയാത്ര കടന്നുപോയ ശേഷമാണ്. 

വെസ്റ്റ്മിൻസ്റ്റർ ആബിയിൽ കിരീടധാരണം നടന്നതിനു പിന്നാലെയാണ് രാജവിരുദ്ധപക്ഷക്കാർ ‘ഇതു ഞങ്ങളുടെ രാജാവല്ല’ എന്നുപറഞ്ഞ് കൂവി വിളിച്ചത്. 

മെഗാഫോണുമായെത്തിയ ഒരാളെ സെന്റ് ജയിംസ് പാർക്കിൽനിന്ന് പൊലീസ് തുരത്തി. ഘോഷയാത്രയിലെ കുതിരകളെ പേടിപ്പിക്കാനായിരുന്നു അയാളുടെ ശ്രമമെന്ന് പൊലീസ് പറഞ്ഞു. 

രാജവാഴ്ചയ്ക്കെതിരെ നിലകൊള്ളുന്ന റിപ്പബ്ലിക് സംഘടനയുടെ നേതാവ് ഗ്രഹാം സ്മിത്തിനെ കിരീടധാരണച്ചടങ്ങിനു മുൻപേ കരുതൽതടവിലാക്കിയിരുന്നു. ഘോഷയാത്രവഴിയിലുണ്ടായിരുന്ന ജനക്കൂട്ടത്തിൽ മഞ്ഞ ടീഷർട്ടണിഞ്ഞാണ് റിപ്പബ്ലിക് പ്രവർത്തകർ നിന്നിരുന്നത്. ഭരണഘടനയിലൂന്നിയ ആധുനിക ജനാധിപത്യത്തിൽ രാജകുടുംബത്തിനു സ്ഥാനമില്ലെന്നും അവരുടെ ചെലവു വഹിക്കുന്നത് ജനങ്ങൾക്കൊരു വലിയ ഭാരമാണെന്നുമാണ് റിപ്പബ്ലിക്കിന്റെ നിലപാട്.

English Summary : Police spread out protester who tried to spread horse

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com