വത്തിക്കാൻ സിറ്റി ∙ രണ്ടു മാർപാപ്പമാർ ഒരുമിച്ച് ആശീർവദിക്കുന്നതിനു സെന്റ് പീറ്റേഴ്സ് ചത്വരം വേദിയായി. കത്തോലിക്കാ സഭാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയും കോപ്റ്റിക് ഓർത്തഡോക്സ് സഭയുടെ മാർപാപ്പ തവദ്രോസ് രണ്ടാമനും ഒരുമിച്ചു പ്രാർഥിച്ച് വിശ്വാസികളെ ആശീർവദിച്ചു.
കത്തോലിക്കാ സഭയും കോപ്റ്റിക് സഭയും ആദ്യമായി അനുരഞ്ജന ചർച്ച നടത്തിയതിന്റെ 50–ാം വാർഷികത്തോടനുബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പയുടെ ക്ഷണമനുസരിച്ച് എത്തിയതായിരുന്നു തവദ്രോസ്.
1973ൽ പോൾ ആറാമൻ മാർപാപ്പയും കോപ്റ്റിക് സഭാ തലവൻ ഷെനൂദ മൂന്നാമനുമാണ് കൂടിക്കാഴ്ച നടത്തിയത്. 2015 ൽ ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയി ലിബിയയിൽ വച്ച് തലവെട്ടിക്കൊന്ന ഈജിപ്തുകാരായ 20 കോപ്റ്റിക് സഭാ വിശ്വാസികൾ കത്തോലിക്കാ സഭയുടെ കൂടി രക്തസാക്ഷികളാണെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.
English Summary: Pope Tawadros visits Pope Francis